News n Views

‘മയക്കുമരുന്നിന്റെ അംശമുള്ള വേദനാസംഹാരികളിലൂടെ ആളുകളെ അടിമകളാക്കി’; ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന് 4109 കോടി പിഴ ചുമത്തി കോടതി 

THE CUE

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക് 572 മില്യണ്‍ ഡോളറിന്റെ പിഴ ചുമത്തി അമേരിക്കന്‍ കോടതി. ഇന്ത്യന്‍ പണത്തില്‍ ഇത് 4109 കോടി വരും. തിങ്കളാഴ്ചയായിരുന്നു ഒക്‌ലഹോമ കോടതിയുടെ നിര്‍ണായകവിധി. മയക്കുമരുന്നിന്റെ അംശമുള്ള വേദനാസംഹാരികളിലൂടെ ജനങ്ങളെ മരുന്നിന്റെ അടിമകളാക്കിയെന്ന കേസിലാണ് വന്‍ തുകയുടെ പിഴ.ഇതില്‍ 17 ബില്യണ്‍ ഡോളര്‍ അഡിക്ഷന്‍ ചികിത്സയ്ക്കുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കാണ് നീക്കിവെയ്‌ക്കേണ്ടതെന്ന് കോടതി വ്യക്തമാക്കിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ക്ലെവ്‌ലാന്‍ഡ് കൗണ്ടി ഡിസ്ട്രിക് കോടതി ജഡ്ജി താഡ് ബാക്മാനാണ് വിധി പ്രസ്താവിച്ചത്. ഇതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കമ്പനിയെ പ്രതിനിധീകരിച്ച് ഹാജരായ സബ്രീന സ്‌ട്രോങ് വ്യക്തമാക്കി.

2000 ന് ശേഷം പ്രസ്തുത മരുന്ന് അളവില്‍ കൂടുതല്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് 6000 പേര്‍ മരിച്ചിട്ടുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ആയിരത്തിലേറെ പേര്‍ ഇതിന്റെ അടിമകളായി മാറി അതിന്റെ ശാരീരിക പ്രത്യാഘാതങ്ങള്‍ നേരിടുകയാണ്. 2000 മുതല്‍ 2011 വരെയുള്ള കാലയളവില്‍ കമ്പനിയുടെ വില്‍പ്പന വിഭാഗത്തിലെ ജീവനക്കാര്‍ ഒന്നരലക്ഷത്തോളം തവണ ഡോക്ടര്‍മാരെയാകെ കണ്ടിട്ടുണ്ട്. ഫലപ്രദവും സുരക്ഷിതവുമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കമ്പനി, ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും മരുന്നുകള്‍ വിതരണം ചെയ്തതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. 20 വര്‍ഷത്തിനിടെ മരുന്ന് വില്‍പ്പനയിലൂടെ നൂറുകണക്കിന് കോടി ഡോളറാണ് കമ്പനി സമ്പാദിച്ചത്.

തെറ്റിദ്ധാരണാ ജനകമായ പരസ്യങ്ങള്‍ നല്‍കിയായിരുന്നു ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്റെ പ്രവര്‍ത്തനമെന്നും കോടതി നിരീക്ഷിച്ചു. അമേരിക്കയിലാകെ ഇത്തരത്തില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഉള്‍പ്പെടെ 25 ഓളം മരുന്ന് കമ്പനികള്‍ക്കെതിരെ രണ്ടായിരത്തിലേറെ കേസുകള്‍ നടന്നുവരികയാണ്. 2015 നും 2018 നും ഇടയില്‍ 180 ലക്ഷം കുറിപ്പുകള്‍ ഇത്തരം മരുന്നുകള്‍ക്ക് വേണ്ടി എഴുതപ്പെട്ടിട്ടുണ്ട്. 39 ലക്ഷം പേര്‍ ജീവിക്കുന്ന ഇടത്താണ് ഈ മരുന്നിന് ഇത്രയും ചിലവുണ്ടായിരിക്കുന്നത്. എന്നാല്‍ ആളുകളെ മയക്കുമരുന്നിന്റെ അംശമുള്ള വേദനാ സംഹാരികള്‍ നല്‍കി അടിമകളാക്കിയെന്നത് അടിസ്ഥാന രഹിതമാണെന്നാണ് കമ്പനിയുടെ വാദം. ഈവര്‍ഷത്തിന്റെ തുടക്കത്തില്‍ പര്‍ഡ്യ ഫാര്‍മയ്ക്ക് 270 കോടി ഡോളറും തേവ ഫാര്‍മസ്യൂട്ടിക്കല്‍സിന് 85 ദശലക്ഷം ഡോളറും വിവിധ കോടതികള്‍ പിഴ ചുമത്തിയിരുന്നു.

'ബൾട്ടി' പോസ്റ്ററുകൾ വലിച്ചു കീറുന്നു, എന്തുകൊണ്ട് ഷെയ്ൻ നിഗം ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നു?: സന്തോഷ് ടി കുരുവിള

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന പാക്കേജായിരിക്കും 'നൈറ്റ് റൈഡേഴ്‌സ്'; നൗഫൽ അബ്ദുള്ള

'കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് കണ്ടാണ് പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത്, അപ്പോഴും എന്റെ മതമാണ് പലരും കാണുന്നത്'; ഷെയ്ൻ നിഗം

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പ്രേംപാറ്റ; ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ മൂന്നാമത്തെ ചിത്രം

SCROLL FOR NEXT