News n Views

തുടര്‍ച്ചയായി നടപടികള്‍, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കുരുക്കില്‍ 

ഷാംപുവിന്റെ വില്‍പന നിര്‍ത്തിവെക്കാന്‍ ബാലാവകാസ കമ്മീഷന്‍ 

THE CUE

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി ഷാംപൂവിന്റെ വില്പന അടിയന്തിരമായി നിര്‍ത്തിവെക്കാനും നിലവിലുള്ള സ്റ്റോക്കുകള്‍ പിന്‍വലിക്കാനും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളോടും ദേശീയ ബാലാവകാശ കമ്മീഷന്‍ കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഷാംപുവില്‍ കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ബാലാവകാശ കമ്മീഷന്റെ നടപടി. എന്നാല്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്ന അമേരിക്കന്‍ കമ്പനിയുടെ ഉത്പന്നങ്ങള്‍ക്കെതിരെ ഇതിനു മുന്‍പും നടപടികള്‍ ഉണ്ടായിട്ടുണ്ട്.

ഉത്പന്നങ്ങള്‍ നൂറുശതമാനം സുരക്ഷിതമാണെന്ന് കമ്പനി തുടരെ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും തുടര്‍ച്ചയായി വരുന്ന ആരോപണങ്ങളില്‍ ഈ വാദം പൊളിയുകയാണ്. ഉത്പന്നങ്ങളില്‍ എത്തിലീന്‍ ഓക്സൈഡ് എന്ന മാരകമായ രാസവസ്തു കണ്ടെത്തിയതിനെ തുടര്‍ന്ന് 2013 ല്‍ മഹാരാഷ്ട്ര ഗവണ്‍മെന്റ് കമ്പനിയുടെ ലൈസന്‍സ് പിന്‍വലിച്ചിരുന്നു.

എന്നാല്‍ ഇന്ത്യക്ക് പുറത്തും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ഉല്‍പന്നങ്ങള്‍ക്കെതിരെ പരാതികളുണ്ട്. സ്ഥിരമായി ബേബി പൗഡര്‍ ഉപയോഗിച്ച് ഒവേറിയന്‍ കാന്‍സര്‍ പിടിപെട്ടു എന്ന അമേരിക്കന്‍ യുവതിയുടെ പരാതിയില്‍ 72 മില്യണ്‍ ഡോളറാണ് നഷ്ടപരിഹാരം കൊടുക്കാന്‍ കോടതി ഉത്തരവിട്ടത്. ഉത്പന്നങ്ങളില്‍ കാര്‍സിനോജനിക് ആസ്ബറ്റോസ് എന്ന കാന്‍സറിന് കാരണമാകുന്ന മാരകമായ രാസവസ്തു ഉള്‍പ്പെട്ടിട്ടുള്ള കാര്യം കമ്പനി അധികൃതരെ അറിയിച്ചിട്ടില്ല എന്നതും പരാതികള്‍ക്ക് ശക്തി പകരുന്നു.

ഉല്‍പ്പന്നങ്ങളില്‍ അപകടകരമായ രാസവസ്തു അടങ്ങിയിട്ടുണ്ട് എന്ന് കമ്പനിക്ക് അറിയാമായിരുന്നു എന്നും അത് ഉപയോക്താക്കളില്‍ മറച്ചു വെച്ചുവെന്നാണ് ഉപയോക്താക്കളുടെ വാദം.1886 ലാണ് ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ എന്ന പേരില്‍ വൈദ്യോപകരണ നിര്‍മാണത്തിനായി കമ്പനി രെജിസ്റ്റര്‍ ചെയ്യുന്നത്. 153 ബില്യണ്‍ ഡോളറാണ് കമ്പനിയുടെ ഇപ്പോഴത്തെ ആസ്തി. ആരോപണങ്ങളിലും കേസുകളിലും പെട്ട് കോടിക്കണക്കിനു രൂപ കമ്പനി നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നിട്ടുണ്ട്. കമ്പനിക്കെതിരെ വന്നിട്ടുള്ള എല്ലാ കേസുകളും സമാനമാണെന്നതും ഉത്പന്നങ്ങളിലെ അപകടം തുറന്നു കാണിക്കുന്നുവെന്നാണ് ഒരുവിഭാഗം വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT