News n Views

‘അതിനും ഉത്തരവാദി നെഹറു’ ; പാക് അധീന കശ്മീരിന് കാരണം ജവഹര്‍ലാല്‍ നെഹറുവെന്ന് ആക്ഷേപിച്ച് അമിത്ഷാ  

THE CUE

കശ്മീര്‍ ഭാഗം പാക് അധീനതയിലായതിന് കാരണം മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹറുവാണെന്ന് കുറ്റപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 1947 ല്‍ അനവസരത്തിലുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതാണ് കശ്മീര്‍ ഭാഗം പാക് നിയന്ത്രണത്തിലാകാന്‍ വഴിയൊരുക്കിയതെന്നായിരുന്നു അമിത്ഷായുടെ വാദം. കശ്മീര്‍ പൂര്‍ണമായി ഇന്ത്യയുടെ ഭാഗമാക്കാതിരുന്നതിന് ജവഹര്‍ലാല്‍ നെഹറുവാണ് ഉത്തരവാദി. രാജ്യത്തെ അദ്യ ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ പട്ടേല്‍ വിഷയം നന്നായി കൈകാര്യം ചെയ്യുമായിരുന്നേനെയെന്നും അമിത് ഷാ ആരോപിച്ചു. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള ബിജെപി റാലിയിലായിരുന്നു അമിത് ഷായുടെ വാക്കുകള്‍.

നെഹറു അനവസരത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നില്ലെങ്കില്‍ പാക് അധീന കശ്മീര്‍ ഉണ്ടാകുമായിരുന്നില്ല. നെഹറുവിന് പകരം സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിഷയം നന്നായി കൈകാര്യം ചെയ്യുമായിരുന്നു. പട്ടേല്‍ ഇടപെടല്‍ നടത്തിയ നാട്ടുരാജ്യങ്ങളെല്ലാം ഇന്ത്യയുടെ ഭാഗമായിട്ടുണ്ട്.  
അമിത് ഷാ 

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് സംബന്ധിച്ചുള്ള പരിപാടിയിലും അമിത് ഷാ നിലപാട് ആവര്‍ത്തിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കാണുകയാണ്. എന്നാല്‍ രാഷ്ട്രീയമായല്ല കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടതെന്നും അമിത് ഷാ അവകാശപ്പെട്ടു. സര്‍ക്കാരിന് അത് ദേശീയതയുടെ വിഷയമാണ്. ഒരു രാജ്യം, ഒരു പ്രധാനമന്ത്രി, ഒരു ഭരണഘടന എന്ന ആശയത്തെ പാര്‍ട്ടി എല്ലാകാലത്തും പിന്‍തുണച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

കശ്മീരിന് ജവഹര്‍ലാല്‍ നെഹറു പ്രത്യേക പദവി നല്‍കിയത് മേഖല തീവ്രവാദത്തിന്റെ പിടിയിലാകുന്നതിലേക്ക് നയിച്ചു. 1990 നും 2000 നും ഇടയില്‍ കൊല്ലപ്പെട്ടവരും പുറത്താക്കപ്പെടുകയും ചെയ്തവര്‍ നാല്‍പതിനായിരത്തോളം വരും. കശ്മീരി പണ്ഡിറ്റുകളും, സൂഫികളും സിക്കുകളും സംസ്ഥാനത്ത് നിന്ന് പുറത്തായെന്നും അമിത് ഷാ വാദിക്കുന്നു. ആര്‍ട്ടിക്കിള്‍ 370 എന്നത് രാഷ്ട്രീയ വിഷയമാണെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. രാഹുല്‍ ഇപ്പോള്‍ രാഷ്ട്രീയത്തില്‍ വന്നതേയുള്ളൂ. എന്നാല്‍ ബിജെപിയുടെ മൂന്ന് തലമുറ കശ്മീരിന് വേണ്ടി ജീവിതം നല്‍കിയിട്ടുണ്ടെന്നും അമിത് ഷാ അവകാശപ്പെട്ടു. ഭാരതം വിഘടിപ്പിക്കപ്പെടാതിരിക്കാനുള്ള വിഷയമാണ് ബിജെപിക്ക് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കലെന്നും അമിത് ഷാ പറഞ്ഞു.

സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു

'ആരോമലിന്റെയും അമ്പിളിയുടെയും വിവാഹം മെയ് 24 ന് തന്നെ' ; മന്ദാകിനി തിയറ്ററുകളിലേക്ക്

​വ്യത്യസ്തമായ ഒരു ​ഗ്രാമത്തിന്റെ കഥ; പെരുമാനി മെയ് പത്തിന് തിയറ്ററുകളിൽ

പൃഥ്വിരാജിന്റെ മാ​ഗ്നം ഓപ്പസ്

ഷീന ബോറ കൊലപാതകം

SCROLL FOR NEXT