News n Views

‘ഫാസിസത്തിന്റെ തേരോട്ടം, ഇന്നു ഞാന്‍ നാളെ നീ’; പൗരത്വനിയമത്തിനെതിരെ യാക്കോബായ സഭ

THE CUE

പൗരത്വനിയമത്തിനെതിരെ രൂക്ഷപ്രതികരണവുമായി യാക്കോബായ സഭ. ഫാസിസത്തിന്റെ തേരോട്ടമാണ് രാജ്യത്ത് നടക്കുന്നതെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. പൗരത്വ ബില്‍ ഇന്ത്യയുടെ ഭരണഘടനാ തത്വങ്ങളുടെ നഗ്‌നമായ ലംഘനമാണ്. നിയമത്തിന് അലുകൂലമായി കൈയ്യടിക്കുന്ന 'സവര്‍ണ്ണ' ക്രിസ്ത്യാനികള്‍ ഫാസിസത്തിന്റെ ചരിത്രം പാഠം ഓര്‍ക്കണം. കേരളത്തില്‍ പൗരത്വനിയമം നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നെന്നും കേരള കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്റ് കൂടിയായ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു.

ഇതു ഞങ്ങളെ ബാധിക്കുന്നില്ല എന്ന ചിന്തയില്‍ അനുകൂലമായി കൈയ്യടിക്കുന്ന ‘സവര്‍ണ്ണ’ ക്രിസ്ത്യാനികള്‍ മനസ്സിലാക്കുക; ഇന്നു ഞാന്‍, നാളെ നീ. അന്നു പക്ഷേ കൂടെ നില്‍ക്കാന്‍ ആരും ഉണ്ടാവില്ല എന്ന ഫാഷിസത്തിന്റെ ചരിത്ര പാഠം ഓര്‍ക്കുന്നത് നന്നായിരിക്കും.   
ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

പൗരത്വനിയമത്തെ എതിര്‍ത്ത് ലത്തീന്‍ കത്തോലിക്കാ സഭയും രംഗത്തെത്തിയിരുന്നു. പാര്‍ലമെന്റിലെ ഭൂരിപക്ഷത്തിന്റെ പേരില്‍ എന്തും കാട്ടിക്കൂട്ടാമെന്ന ധ്വനിയാണ് പൗരത്വ ഭേദഗതിയിലുള്ളതെന്ന് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം പറഞ്ഞു. നമ്മളുടേത് ഒരു ജനാധിപത്യ രാഷ്ട്രമാണ്. മതേതര രാഷ്ട്രമാണ്. ആ രാജ്യത്ത് ആരോടും വിഭാഗീയത കാണിക്കുന്നത് അംഗീകരിക്കാനാകില്ല. എല്ലാവരേയും ഒന്നായി കാണണം. സാഹചര്യം വരുമ്പോള്‍ സഭയുടെ വികാരം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കും. അത് ഭരണഘടനയ്ക്കും രാഷ്ട്രത്തിന്റെ ജനാധിപത്യ സംവിധാനത്തിനും മതേതരത്വത്തിനും കാലക്രമേണ വളരെയധികം ദോഷം ചെയ്യുമെന്നും ലാറ്റിന്‍ കാത്തലിക് ആര്‍ച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

SCROLL FOR NEXT