News n Views

ആര്‍ബിഐയില്‍ നിന്ന് 30,000 കോടി കൂടി എടുക്കാന്‍ സര്‍ക്കാര്‍; സര്‍ക്കാര്‍ ഓഹരികള്‍ വിറ്റ് പണം കണ്ടെത്താനും നീക്കം

THE CUE

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 30,000 കോടി രൂപ കൂടി കേന്ദ്രസര്‍ക്കാര്‍ എടുക്കുമെന്ന് റിപ്പോര്‍ട്ട്. ഇടക്കാല ലാഭവിഹിതമായിട്ടാണ് പണമെടുക്കുക. ബജറ്റിലേതിനേക്കാള്‍ ഉയര്‍ന്ന ധനക്കമ്മിയുണ്ടാകുമെന്ന സാഹചര്യത്തിലാമ് അധിക വിഭവസമാഹരണത്തിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നത്. ആര്‍ബിഐയില്‍ നിന്നും പണമെടുക്കുന്ന കാര്യത്തില്ഡ ജനുവരിയില്‍ തീരുമാനമുണ്ടാകും.

ആര്‍ബിഐയുടെ കരുതല്‍ ശേഖരത്തില്‍ നിന്ന് 1.76 ലക്ഷം കോടി രൂപ സര്‍ക്കാറിന് കൈമാറാന്‍ ഗവര്‍ണര്‍ ശക്തികാന്ത് ദാസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നു. 2018-19ല്‍ 28,000 കോടിയും 2017-18 സാമ്പത്തിക വര്‍ഷം 10,000 കോടി രൂപയും ലാഭവിഹിതയിനത്തില്‍ ആര്‍ബിഐ സര്‍ക്കാറിന് നല്‍കിയിരുന്നു.

നടപ്പുസാമ്പത്തിക വര്‍ഷത്തെ ധനക്കമ്മി ആഭ്യന്തര ഉത്പാദനത്തിന്റെ 3.3 ശതമാനത്തില്‍ കൂടുതലാകാതിരിക്കാനാണ് ആര്‍ ബി ഐയില്‍ നിന്നും പണമെടുക്കുന്നതെന്നാണ് ധനമന്ത്രാലത്തിന്റെ വിശദീകരണം. ചെറുകിട സമ്പാദ്യ പദ്ധതിയിലൂടെ പണം കണ്ടെത്താനും ശ്രമം നടത്തുന്നുണ്ട്. സര്‍ക്കാറിന്റെ ഓഹരികള്‍ വില്‍ക്കാനും നീക്കമുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT