News n Views

‘പിണറായി സയനേഡ്, ചെന്നിത്തല ജോളി ‘; അധിക്ഷേപ പരാമര്‍ശവുമായി ബി ഗോപാലകൃഷ്ണന്‍ 

THE CUE

മുഖ്യമന്ത്രി പിണറായി വിജയന്‍ സയനേഡ് ആണെങ്കില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജോളിയാണെന്നും അധിക്ഷേപിച്ച് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍. കൂടത്തായി വിഷയം മുന്നോട്ടുവെച്ച് കേരള രാഷ്ട്രീയത്തിന് സയനേഡ് കൊടുക്കുകയാണ് ഇടത് വലത് മുന്നണികള്‍ ചെയ്യുന്നതെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. സയനേഡും ജോളിയും ഇന്ന് ഏറെ ചര്‍ച്ചചെയ്യപ്പെടുകയാണല്ലോ. മുഖ്യമന്ത്രി പിണറായി വിജയന്‍ സയനേഡ് ആണെങ്കില്‍ ജോളി രമേശ് ചെന്നിത്തലയാണ്. രണ്ട് പേര്‍ക്കും ഒരേ സമീപനമാണെന്നുമായിരുന്നു ബിജെപി നേതാവിന്റെ വാക്കുകള്‍.

എറണാകുളത്ത് വാര്‍ത്താസമ്മേളനത്തിലാണ് വിവാദ പരാമര്‍ശം. ഉപതെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബി ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയത്. നേരത്തെ പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ അധിക്ഷേപിച്ചും ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. ജയ് ശ്രീറാം വിളി സഹിക്കുന്നില്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ചന്ദ്രനില്‍ പോകണമെന്നായിരുന്നു പരാമര്‍ശം. കൂടാതെ ഐജി മനോജ് എബ്രഹാം പോലീസ് നായയാണെന്ന അധിക്ഷേപവും മുന്‍പ് ഇദ്ദേഹത്തില്‍ നിന്നുണ്ടായിട്ടുണ്ട്.

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT