‘വി.ഡി സവര്‍ക്കര്‍ക്ക് ഭാരതരത്‌ന’; വന്‍ വാഗ്ദാനങ്ങളുമായി മഹാരാഷ്ട്ര ബിജെപിയുടെ പ്രകടന പത്രിക 

‘വി.ഡി സവര്‍ക്കര്‍ക്ക് ഭാരതരത്‌ന’; വന്‍ വാഗ്ദാനങ്ങളുമായി മഹാരാഷ്ട്ര ബിജെപിയുടെ പ്രകടന പത്രിക 

വി.ഡി സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കാന്‍ ശുപാര്‍ശ ചെയ്യുമെന്ന് മഹാരാഷ്ട്ര ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക. ബിജെപി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നഡ്ഡയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ചേര്‍ന്നാണ് പത്രിക പുറത്തിറക്കിയത്. വീര്‍ സവര്‍ക്കര്‍, മഹാത്മാ ജ്യോതിറാവു ഫുലേ, സാവിത്രിഭായ്‌ ഫുലേ എന്നിവരെ രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിക്ക് ശുപാര്‍ശ ചെയ്യുമെന്നാണ് പരാമര്‍ശിക്കുന്നത്. .

‘വി.ഡി സവര്‍ക്കര്‍ക്ക് ഭാരതരത്‌ന’; വന്‍ വാഗ്ദാനങ്ങളുമായി മഹാരാഷ്ട്ര ബിജെപിയുടെ പ്രകടന പത്രിക 
‘ഇന്ത്യന്‍ സാമ്പത്തികനില തകര്‍ച്ചയില്‍’; ഉടന്‍ മെച്ചപ്പെടില്ലെന്ന് നോബേല്‍ ജേതാവ് അഭിജിത്ത് ബാനര്‍ജി

ഹിന്ദുത്വവാദിയായ വി.ഡി സവര്‍ക്കര്‍ സ്വാതന്ത്ര്യസമര വേളയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പ്രവര്‍ത്തിക്കില്ലെന്ന് മാപ്പ് എഴുതി നല്‍കി ജയില്‍ മോചിതനായെന്നാണ് ചരിത്രം. സാമൂഹ്യ പരിഷ്‌കര്‍ത്താക്കളെന്ന നിലയിലും എഴുത്തുകാരെന്ന നിലയിലും വ്യക്തിമുദ്ര പതിപ്പിച്ചവരാണ് ജ്യോതിറാവു ഫുലേയും സാവിത്രിഭായ് ഫുലേയും. നല്ല പഠനത്തിന് ശേഷം പ്രായോഗികതയിലൂന്നി രൂപകല്‍പ്പന ചെയ്താണ് പ്രകടന പത്രികയെന്ന് ജെപി നഡ്ഡ അവകാശപ്പെട്ടു.

‘വി.ഡി സവര്‍ക്കര്‍ക്ക് ഭാരതരത്‌ന’; വന്‍ വാഗ്ദാനങ്ങളുമായി മഹാരാഷ്ട്ര ബിജെപിയുടെ പ്രകടന പത്രിക 
‘ന്യൂനപക്ഷങ്ങളും ദളിതരും ബിജെപിയിലേക്ക് ഒഴുകുന്നു’; 11.5 ലക്ഷം പുതിയ അംഗങ്ങളെന്നും ശ്രീധരന്‍പിള്ള

സംസ്ഥാനത്ത് ഒരു കോടി തൊഴിലവസരങ്ങള്‍, വീടില്ലാത്തവര്‍ക്കെല്ലാം 2022 ഓടെ ഭവനം, മെച്ചപ്പെട്ട ചികിത്സാ പദ്ധതികള്‍ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ അഞ്ചുലക്ഷം കോടിയുടെ നിക്ഷേപം തുടങ്ങിയ വമ്പന്‍ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്. എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളം, അഞ്ചുവര്‍ഷം കൊണ്ട് സംസ്ഥാനത്തെ വരള്‍ച്ചയില്‍ നിന്ന് മുക്തമാക്കും എന്നിങ്ങനെ പോകുന്നു പ്രഖ്യാപനങ്ങള്‍. ഫഡ്‌നാവിസ് മഹാരാഷ്ട്രയുടെ മുഖഛായയും രാഷ്ട്രീയ സംസ്‌കാരവും മാറ്റിമറിച്ചതായും ജെപി നഡ്ഡ അവകാശപ്പെട്ടു.

logo
The Cue
www.thecue.in