News n Views

രാജ്യാന്തര ക്രിക്കറ്റിലും കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂഷന്‌ ഐസിസി ; ബാറ്റ്‌സ്മാന്റെ പകരക്കാരന് ക്രീസിലിറങ്ങാം,ബൗളിങ്ങുമാകാം 

THE CUE

ബൗളര്‍മാരുടെ ഏറുകൊണ്ട് പരിക്കേല്‍ക്കുന്ന ബാറ്റ്‌സ്മാന്‍മാര്‍ക്ക് അന്താരാഷ്ട്ര മത്സരങ്ങളിലും പകരക്കാരെ ഇറക്കാനുള്ള നിയമ ഭേദഗതിക്ക് (കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂഷന്‍) രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍. ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന ആഷസ് പരമ്പരയില്‍ ഇത് പരീക്ഷിച്ചേക്കും. ഇക്കാര്യം ഐസിസിയുടെ പരിഗണനയിലാണെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് ഇത് മറ്റ് ഫോര്‍മാറ്റുകളിലേക്കും വ്യാപിപ്പിക്കാനാണ് നീക്കം. ബാറ്റ് ചെയ്യുമ്പോള്‍ തലയില്‍ പന്തുകൊണ്ട് പരിക്കുണ്ടായാല്‍ മറ്റൊരു താരത്തെ പകരക്കാരനാക്കുന്നതാണ് നിയമം.

അതായത് പകരക്കാരനായി ഇറങ്ങുന്ന താരത്തിന് ബാറ്റിങ്ങിനും ബൗളിങ്ങിനും അവസരം ലഭിക്കുന്നതാണ് കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂഷന്‍. 2014 ല്‍ ഒരു ആഭ്യന്തര മത്സരത്തില്‍ പന്തേറ് കൊണ്ട് ഓസ്‌ട്രേലിയന്‍ താരം ഫിലിപ് ഹ്യൂസ് മരണപ്പെട്ടതിനെ തുടര്‍ന്നാണ് ഇത്തരമൊരു നിയമത്തിനായി മുറവിളി ഉയര്‍ന്നത്. പിന്നാലെ ഓസ്‌ട്രേലിയ തങ്ങളുടെ പുരുഷ വനിതാ ടീമുകളുടെ ആഭ്യന്തര മത്സരങ്ങളില്‍ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂഷന്‍ നടപ്പാക്കിയിരുന്നു. ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗിലെല്ലാം ഈ രീതി പിന്‍തുടര്‍ന്നിരുന്നു. ഇത് ഫലപ്രദമാണെന്ന് ഐസിസി തിരിച്ചറിഞ്ഞ പശ്ചാത്തലത്തിലാണ് രാജ്യാന്തര മത്സരങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT