ജി സുധാകരന്‍  
News n Views

‘തണ്ടും മറ്റും കുഴിച്ചുമൂടി’; ചെറുപ്പത്തില്‍ വാഴക്കുല മോഷ്ടിച്ചിട്ടുണ്ടെന്ന് മന്ത്രി ജി സുധാകരന്‍

THE CUE

കുട്ടിയായിരുന്ന കാലത്ത് വാഴക്കുല മോഷ്ടിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. ആലപ്പുഴ ജില്ലാ ജയിലിലെ ജയില്‍ ക്ഷേമദിനാഘോഷ ചടങ്ങിലാണ് മന്ത്രി പണ്ട് വലിയമ്മാവന്റെ പുരയിടത്തില്‍ നിന്ന് ഏത്തവാഴക്കുല മോഷ്ടിച്ച കഥ പങ്കുവെച്ചത്. പട്ടാളക്കാരനായിരുന്ന വല്യമ്മാവന്റെ പുരയിടത്തില്‍ നിന്ന് വെളുപ്പിന് മൂന്ന് മണിക്ക് കൊച്ചു സുധാകരന്‍ കുലവെട്ടി. കുല വീട്ടില്‍ കൊണ്ടുപോയി വെച്ചു. തണ്ടും മറ്റും കുഴിച്ചുമൂടി തെളിവു നശിപ്പിച്ചു. ഒരാഴ്ച പുഴുങ്ങിയും പഴുപ്പിച്ചും സുഖമായി കഴിച്ചു. അന്ന് 'സിബിഐ അന്വേഷണ'മുണ്ടായില്ലെന്നും ആരും പിടിച്ചുമില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.

ഇന്ന് ഇതുപോലുള്ള ചെറിയ കാര്യത്തിന് പോലും അറസ്റ്റ് ഉണ്ടാകുന്നുണ്ട്. പാവപ്പെട്ടവരുടെ ചെറിയ കുറ്റകൃത്യങ്ങള്‍ പോലും വളരെ പെട്ടെന്ന് പിടിക്കപ്പെടും.
ജി സുധാകരന്‍

സ്വാധീനമുള്ളവരും പണക്കാരും എന്തു കുറ്റം ചെയ്താലും ആരും അറിയില്ല. ഒരു കുറ്റം ചെയ്‌തെന്ന് കരുതി ജീവിതം മുഴുവന്‍ കുറ്റവാളിയാകുന്ന രീതി ഇന്ന് നമ്മുടെ നാട്ടിലില്ല. ജയില്‍ നിയമങ്ങള്‍ അനുസരിക്കണമെന്നല്ലാതെ മറ്റെല്ലാ അവകാശങ്ങളുമുള്ളവരാണ് ജയില്‍ അന്തേവാസികളെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'എന്നെപ്പറ്റി ആദ്യമായി നല്ലത് പറഞ്ഞ, അല്ല മുന്‍പ് പലപ്പോഴും സംസാരിച്ചിട്ടുള്ള അടൂര്‍ സാറിനും നന്ദി'; ചര്‍ച്ചയായി മോഹന്‍ലാലിന്റെ പ്രസംഗം

ഞാന്‍ അനായാസമായാണ് അഭിനയിക്കുന്നതെന്ന് പലരും പറയുന്നു, എനിക്ക് അഭിനയം അനായാസമായ കാര്യമല്ല; മോഹന്‍ലാല്‍

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

SCROLL FOR NEXT