News n Views

വാഹനം പാര്‍ക് ചെയ്യേണ്ടത് ഹോട്ടലിന്റെ റിസ്‌കില്‍; താജില്‍ നിന്നും മോഷ്ടിക്കപ്പെട്ട കാറിന് 2.8 ലക്ഷം രൂപ നഷ്ടപരിഹാരം  

THE CUE

ഹോട്ടലുകളുടെ പാര്‍ക്കിങ് ഏരിയയില്‍ വാഹനം നിര്‍ത്തിയിടുന്നത് വണ്ടിയുടമയുടെ മാത്രം റിസ്‌കില്‍ അല്ലെന്ന് സുപ്രീം കോടതി. പാര്‍ക്കിംഗ് സ്ഥലത്ത് വയ്ക്കുന്ന വാഹനത്തിന്റെ ഉത്തരവാദിത്തം ആ സ്ഥലം അനുവദിച്ച സ്ഥാപനത്തിനുമുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഡല്‍ഹി താജ് മഹല്‍ ഹോട്ടല്‍ പാര്‍ക്കിങ് ഏരിയയില്‍ നിന്നും വാഹനം മോഷണം പോയ കേസിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക തീര്‍പ്പ്. താജില്‍ നിന്നും മോഷണം പോയ കാറിന്റെ ഉടമയ്ക്ക് 2.8 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഉപഭോക്തൃ തര്‍ക്ക പരിഹാരം കോടതി ഉത്തരവ് എംഎം ശാന്തന ഗൗഡയും അജയ് റസ്‌തോഗിയും അടങ്ങുന്ന ബെഞ്ച് ശരിവെച്ചു. മാരുതി സെന്‍ കാര്‍ മോഷണം പോകാനുണ്ടായ സാഹചര്യത്തില്‍ ഹോട്ടല്‍ മാനേജ്‌മെന്റിന് വീഴ്ച്ചയുണ്ടായതായി കോടതി ചൂണ്ടിക്കാട്ടി.

വാഹനഉടമയ്ക്ക് പാര്‍ക് ചെയ്യാന്‍ സൗകര്യമൊരുക്കുമ്പോള്‍ അത് സുരക്ഷിതമായി നല്‍കിയ അതേ രീതിയില്‍ തിരികെ നല്‍കേണ്ട ബാധ്യതയും മാനേജ്‌മെന്റിനുണ്ട്.
സുപ്രീം കോടതി

വാഹനം പാര്‍ക്ക് ചെയ്യുന്നത് സ്വന്തം ഉറപ്പില്‍ മാത്രമാണെന്ന ബോര്‍ഡ് വെച്ചതുകൊണ്ട് സ്ഥാപനങ്ങള്‍ക്ക് ബാധ്യതയില്‍ നിന്നും ഒഴിയാന്‍ കഴിയില്ല. ഹോട്ടല്‍ ജീവനക്കാരന് വാഹനം പാര്‍ക്ക് ചെയ്യാന്‍ നല്‍കിയാല്‍ വാഹനം ഭദ്രമായി ഉടമയെ തിരിച്ചേല്‍പ്പിക്കേണ്ടതും സ്റ്റാഫിന്റെ ചുമതലയാണ്. ഇത്തരത്തില്‍ ഹോട്ടലുകളില്‍ നിന്ന് ഉപഭോക്താവിന് വരുന്ന നഷ്ടങ്ങള്‍ക്കെല്ലാം സ്ഥാപനം ഉത്തരവാദികളാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ പാര്‍ക്ക് ചെയ്യാന്‍ നല്‍കിയ മാരുതി സെന്‍ മോഷണം പോയ സംഭവത്തില്‍ ഉടമ പരാതി നല്‍കിയിരുന്നു. വാഹനം തിരിച്ചെടുക്കാന്‍ ചെന്നപ്പോള്‍ കാണാത്തതിനാല്‍ സെക്യൂരിറ്റിയോട് അന്വേഷിച്ചു. സെക്യൂരിറ്റി ജീവനക്കാര്‍ പരിശോധിച്ചപ്പോള്‍ മറ്റൊരു കാറില്‍ വന്ന മൂന്ന് പേര്‍ വാഹനം കൊണ്ടുപോയതായി ഉടമയെ അറിയിച്ചു. ഇന്‍ഷുറന്‍സ് വിഭാഗം പണം നല്‍കിയെങ്കിലും ഹോട്ടല്‍ മാനേജ്‌മെന്റ് നഷ്ടപരിഹാരം നല്‍കാന്‍ വിസമ്മതിച്ചു. പാര്‍ക്കിംഗ് കൂപ്പണില്‍ 'ഉടമസ്ഥന്റെ ഉറപ്പിന്മേലാണ് വാഹനം പാര്‍ക്ക് ചെയ്യുന്നത്' എന്ന നിബന്ധന ഉണ്ടായിരുന്നെന്നായിരുന്നു താജ് ഹോട്ടലിന്റെ വാദം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT