News n Views

യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 4 പ്രതികളെയും വെടിവെച്ച് കൊന്നു; നിറയൊഴിച്ചത് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴെന്ന് പൊലീസ് 

THE CUE

ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തുകയും മൃതദേഹം കത്തിക്കുകയും ചെയ്ത കേസിലെ 4 പ്രതികളെയും പൊലീസ് വെടിവെച്ചുകൊന്നു. തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പുലര്‍ച്ചെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ പൊലീസിന്റെ തോക്ക് പിടിച്ചെടുത്ത് ആക്രമിക്കാന്‍ ശ്രമിച്ചെന്നും തുടര്‍ന്നുള്ള ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പൊലീസ് വിശദീകരണം.

സ്വയരക്ഷയ്ക്ക് വേണ്ടി വെടിവെയ്ക്കുകയായിരുന്നുവെന്ന് തെലങ്കാന പൊലീസ് ട്വീറ്റില്‍ വ്യക്തമാക്കി. ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവുലു, മുഹമ്മദ് എന്നിവാരാണ് കൊല്ലപ്പെട്ടത്. ലൊറി തൊഴിലാളികളായിരുന്നു ഇവര്‍. നവംബര്‍ 28 നാണ് 26 വയസ്സുള്ള വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ഷാദ്‌നഗര്‍ ദേശീയ പാതയില്‍ പാലത്തിനടിയില്‍ കാണപ്പെട്ടത്. ഇവിടെത്തന്നെയാണ് ഇവരും കൊല്ലപ്പെട്ടത്.

ബുധനാഴ്ച രാത്രിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവ ഡോക്ടറുടെ സ്‌കൂട്ടറിന്റെ ടയര്‍ പഞ്ചറായിരുന്നു. സ്‌കൂട്ടര്‍ ശരിയാക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് എത്തിയ സംഘം യുവതിയെ തട്ടിക്കൊണ്ടുപൊവുകയും ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയശേഷം തീക്കൊളുത്തുകയുമായിരുന്നു. പ്രതികളെ ഇവരുടെ വീടുകളില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യ ഘട്ടത്തില്‍ പൊലീസ് ആന്വേഷണം സജീവമാകാതിരുന്നത് രൂക്ഷമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT