News n Views

‘കുമാറിനെ ക്വാട്ടേഴ്‌സില്‍ നഗ്നനാക്കി മര്‍ദ്ദിച്ചു,ആദിവാസിയായതിനാല്‍ നിരന്തരം ജാതി വിവേചനത്തിന് ഇരയായി’; ഗുരുതര ആരോപണങ്ങളുമായി കുടുംബം 

THE CUE

പാലക്കാട് കല്ലേക്കാട് എആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ കുമാറിന്റെ മരണത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം. ആദിവാസി വിഭാഗക്കാരനായ കുമാര്‍ കടുത്ത ജാതിവിവേചനം നേരിട്ടിരുന്നുവെന്ന് ഭാര്യ സജിനി ആരോപിച്ചു. ക്വാട്ടേഴ്‌സില്‍ നഗ്നനാക്കി മര്‍ദ്ദിക്കുകയും പൂട്ടിയിടുകയും ചെയ്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും സജിനി പറയുന്നു. മേലുദ്യോഗസ്ഥരില്‍ നിന്ന് കടുത്ത മാനസിക പീഡനമാണ് കുമാറിന് നേരിടേണ്ടി വന്നത്. രണ്ട് ദിവസം മുന്‍പ് കുമാറിനെ തീവണ്ടിയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ ലക്കിടിക്ക് സമീപം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തുകയായിരുന്നു.

അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഷൊര്‍ണ്ണൂര്‍ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തിയിരിക്കുന്നത്. ആദിവാസിയായതിനാല്‍ ബുദ്ധിയില്ലെന്ന് പറഞ്ഞ് മാനസികമായി പീഡിപ്പിക്കുമായിരുന്നു. രണ്ട് എഎസ്‌ഐമാരില്‍ നിന്നും ഒരു എസ്‌ഐയില്‍ നിന്നുമാണ് കുമാറിന് പീഡനം നേരിട്ടിരുന്നത്. മാസങ്ങളായി ഇത് നേരിടേണ്ടി വന്നു. ചിലപ്പോള്‍ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തിയും അധിക്ഷേപിച്ചും വിവേചനം കാട്ടി. ചില ദിവസങ്ങളില്‍ അധിക ഡ്യൂട്ടി നല്‍കുമായിരുന്നുവെന്നും ഇവര്‍ പറയുന്നു.

സംഭവത്തില്‍ മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് മേധാവികള്‍ക്കും പരാതി നല്‍കുമെന്ന് സജിനി വ്യക്തമാക്കി. എന്നാല്‍ എ ആര്‍ ക്യാമ്പില്‍ ജാതി വിവേചനം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് പാലക്കാട് പൊലീസ് മേധാവിയുടെ വിശദീകരണം. കുമാര്‍ അനുവാദമില്ലാതെ രണ്ടാഴ്ചയിലേറെ അവധിയിലായിരുന്നു. ഇതിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നുവെന്നും പൊലീസ് പറയുന്നു.

'പാച്ചുവിനും പ്രേമലുവിനും ശേഷമാണ് അഭിനയം ഫ്ലെക്സിബിളായി തുടങ്ങിയത്, മന്ദാകിനി ചെയ്യാൻ പറ്റുമെന്ന് തോന്നി കെെ കൊടുത്ത സിനിമ'; അൽത്താഫ്

'ആലുവ, എറണാകുളം, തൃശ്ശൂർ ഭാ​ഗത്ത് ഒക്കെ ഞാൻ ഓക്കെയാണ്'; ഹ്യൂമർ തനിക്ക് അത്ര പ്രയാസമുള്ളതല്ലെന്ന് അൽത്താഫ് സലിം

പൃഥ്വിരാജ് പറഞ്ഞു ഇതേ കഥയാണ് അവരുടേതെന്ന് - Nishad Koya On Controversy Behind Malayalee From India

ഒരു കൂട്ടം സൈക്കോകളുടെ ഇടയിലേക്ക് ഞാനും പാവം മമ്മൂക്കയും - Turbo Team Interview

പ്രണയം കല്യാണം തല്ല് | Mandakini Trailer Decoding

SCROLL FOR NEXT