News n Views

‘അയോധ്യയില്‍ വിധി വരാനുണ്ട്’, സ്വര്‍ണത്തിനും വെള്ളിക്കും പകരം ദീപാവലിക്ക് വാളുകള്‍ വാങ്ങിക്കാന്‍ ആഹ്വാനവുമായി ബിജെപി നേതാവ്

THE CUE

ബാബറി മസ്ജിദ് കേസില്‍ വിധി വരാന്‍ നില്‍ക്കെ ദീപാവലിക്ക് സ്വര്‍ണത്തിനും വെള്ളിക്കും പകരം വാളുകള്‍ വാങ്ങി വയ്ക്കാന്‍ ആഹ്വാനം ചെയ്ത് ബിജെപി നേതാവ്. ഉത്തര്‍പ്രദേശിലെ ദേബന്ധ് സിറ്റി പ്രസിഡന്റ് ഗജ്‌രാജ് റാണയാണ് വിവാദ പരാമര്‍ശം നടത്തിയത്.

അയോധ്യ കേസില്‍ വിധി ഉടന്‍ തന്നെയുണ്ടാവും അത് രാമക്ഷേത്രത്തിന് അനുകൂലമായിരിക്കുമെന്നുറപ്പാണ, എന്നാല്‍ അത് ചിലപ്പോള്‍ അന്തരീക്ഷം ചീത്തയാക്കിയേക്കാം അതുകൊണ്ട് സ്വര്‍ണത്തിനും വെള്ളിക്കും പകരം ഇരുമ്പിന്റെ വാളുകള്‍ വാങ്ങി സൂക്ഷിക്കുക. സമയം വരുമ്പോള്‍ ഈ വാളുകള്‍ നമ്മുടെ രക്ഷയ്ക്ക് ഉപകരിക്കുമെന്നായിരുന്നു ബിജെപി നേതാവിന്റെ പരാമര്‍ശം.

പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് താന്‍ പറഞ്ഞത് ഒരു നിര്‍ദേശം മാത്രമാണെന്നും അതില്‍ കൂടുതലൊന്നും അതിനര്‍ഥമില്ലെന്നും ബിജെപി സിറ്റി അധ്യക്ഷന്‍ തിരുത്തിയിട്ടുണ്ട്. മുന്‍പും റാണ പല വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്, മക്കയില്‍ ശിവലിംഗമുണ്ടെന്നും ഒരു കാലത്ത് അവിടെ ഹിന്ദുക്കള്‍ താമസിച്ചിരുന്നുവെന്നും മുന്‍പ് റാണ പറഞ്ഞിരുന്നു.

റാണയുടെ പരാമര്‍ശം വിവാദമായതോടെ ബിജെപി വക്താവ് ഇത് വ്യക്തിപരമായ പരാമര്‍ശം മാത്രമാണെന്നും അതിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും അറിയിച്ചിട്ടുണ്ട്. ബാബറി മസ്ജിദ് കേസില്‍ കഴിഞ്ഞ ബുധനാഴ്്ച വാദം കേള്‍ക്കല്‍ പൂര്‍ത്തിയായിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നവംബര്‍ 17ന് കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പായി കേസില്‍ വിധിയുണ്ടാകുമെന്നാണ് കരുതുന്നത്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT