News n Views

റഹീം അബ്ദുള്‍ ഖാദര്‍ നിരപരാധി ,യുവതിക്കും തീവ്രവാദ ബന്ധമില്ല, വിട്ടയച്ചത് 24 മണിക്കൂര്‍ കസ്റ്റഡിക്ക് ശേഷം 

THE CUE

തീവ്രവാദ ബന്ധം സംശയിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത കൊടുങ്ങല്ലൂര്‍ സ്വദേശി റഹീം അബ്ദുള്‍ ഖാദറിനെ നിരപരാധിയാണെന്ന് കണ്ടെത്തി വിട്ടയച്ചു. സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ യുവതിയെയും വിട്ടയച്ചിട്ടുണ്ട്. ശനിയാഴ്ച കോടതിയില്‍ ഹാജരാകാനെത്തിയപ്പോഴായിരുന്നു റഹീം അബ്ദുള്‍ ഖാദറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഒരു ദിവസം കസ്‌ററഡിയില്‍വെച്ച് എന്‍ഐഐ അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ ഞായറാഴ്ച വൈകീട്ട് 7 വെര ചോദ്യം ചെയ്തു. എന്നാല്‍ ഇരുവര്‍ക്കും തീവ്രവാദ ബന്ധമുണ്ടെന്ന് കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്കായില്ല. ലഷ്‌കര്‍ ബന്ധം സംശയിച്ചാണ് റഹീമിനെ പൊലീസ് പിടികൂടിയത്.

എന്‍ഐഎയ്ക്ക് പുറമെ ക്രൈംബ്രാഞ്ചും, തമിഴ്‌നാട് പൊലീസിന്റെ ക്യൂ ബ്രാഞ്ചും ഇവരെ ചോദ്യം ചെയ്തിരുന്നു. മലയാളികള്‍ ഉള്‍പ്പെട്ട ആറംഗ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരസംഘം തമിഴ്‌നാട്ടില്‍ എത്തിയതായാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. ഇതേ തുടര്‍ന്നാണ് സംശയത്തിന്റെ പേരില്‍ ഇവരെ കസ്റ്റഡിയിലെടുത്തത്. ഭീകര സംഘത്തിന് സഹായം നല്‍കിയ യുവാവാണ് പിടിയിലായതെന്ന തരത്തിലായിരുന്നു പ്രചരണം. എന്നാല്‍ താന്‍ നിരപരാധിയാണെന്നും എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലെന്നും റഹീം അബ്ദുള്‍ ഖാദര്‍ പ്രതികരിച്ചിരുന്നു.

'ശനിയാഴ്ച ആലുവയിലെ ഗ്യാരേജില്‍ ജോലി ചെയ്യുമ്പോഴാണ് തന്നെ പൊലീസ് തിരയുന്നതായി വിവരം അറിയുന്നത്. തനിക്ക് ഭീകരരുമായി യാതൊരു ബന്ധവുമില്ല. പാക് പൗരനെന്ന് പറയപ്പെടുന്ന അബു ഇല്ലാസിനെ അറിയില്ല. ബഹ്‌റൈന്‍ സ്വദേശിയായ ഇമിഗ്രേഷന്‍ ഓഫീസര്‍ അബു ഇല്യാസാണ് ഞാന്‍ അറിയുന്ന ആള്‍. ശ്രീലങ്കക്കാരുമായി ഒരു ബന്ധവുമില്ലെന്നും വക്കീലിന്റെ നിര്‍ദേശ പ്രകാരം കോടതിയില്‍ ഹാജരാകുമെന്നും' കസ്റ്റഡിയിലാകും മുന്‍പ് റഹീം ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയിരുന്നു.

തുടര്‍ന്ന് ഹാജരാകാന്‍ കോടതിയിലെത്തിയപ്പോഴാണ് പിടിയിലാകുന്നത്. മൂന്ന് ദിവസം മുന്‍പാണ് റഹീം അബ്ദുള്‍ ഖാദര്‍ ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലെത്തിയത്. ഇയാള്‍ക്കൊപ്പം വയനാട് സ്വദേശിയായ യുവതിയെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നാണ് സൂചന. വ്യക്തി വൈരാഗ്യത്ത തുടര്‍ന്ന് ആരെങ്കിലും യുവാവിന്റെ പേര് തീവ്രവാദ കേസിലേക്ക് വലിച്ചിഴച്ചതാകാമെന്നാണ് കരുതുന്നത്.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT