News n Views

കേരളത്തില്‍ ഹിന്ദുക്കള്‍ കുറയുന്നു,മറ്റ് മതക്കാര്‍ ആക്രമിക്കുന്നു, കരുത്താര്‍ജിക്കണമെന്നും വിദ്വേഷ പ്രസംഗവുമായി സെന്‍കുമാര്‍ 

THE CUE

ജനസംഖ്യാനുപാതത്തില്‍ കേരളത്തില്‍ ഹിന്ദുക്കള്‍ കുറഞ്ഞുവരികയാണെന്ന വിദ്വേഷ പ്രസംഗവുമായി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. ഹിന്ദു സമൂഹം പാര്‍ശ്വല്‍ക്കരിക്കപ്പെട്ടവരായി മാറിയെന്നും ഇങ്ങനെ പോയാല്‍ ബാലഗോകുലമടക്കമുള്ള പരിപാടികള്‍ക്ക് ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് കൊണ്ടുവരേണ്ടിവരുമെന്നും സെന്‍കുമാര്‍ പറഞ്ഞു. തൃശൂരില്‍ ബാലഗോകുലം 44 ാമത് സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യവെയായിരുന്നു പ്രകോപനപരമായ പ്രസംഗം.

ബിജെപിയുടെ മുഖപത്രമായ ജന്‍മഭൂമിയാണ് ഇതുസംബന്ധിച്ച് വാര്‍ത്ത നല്‍കിയിരിക്കുന്നത്. 2017 ലെ കണക്കനുസരിച്ച് ഹിന്ദുക്കള്‍ വീണ്ടും കുറഞ്ഞിരിക്കുകയാണ്. ഹിന്ദുക്കളുടെ ഓര്‍മ്മയിലേക്കാണ് ഇക്കാര്യം പറയുന്നത്. ഇങ്ങനെ പോകുന്നു വിദ്വേഷ പരാമര്‍ശങ്ങള്‍. ഹിന്ദുക്കള്‍ കുറയുകയാണെന്ന് മുന്‍പ് പറഞ്ഞപ്പോള്‍ തനിക്കെതിരെ കേസെടുത്തു. ഇപ്പറഞ്ഞതിലും കേസെടുക്കുമോയെന്ന് അറിയില്ല. ഹൈന്ദവ സമൂഹത്തെ ഇപ്പോള്‍ മറ്റ് മതസ്ഥര്‍ ആക്രമിക്കുകയാണ്. ഭീരുത്വം വെടിഞ്ഞ് ഹിന്ദുക്കള്‍ കരുത്താര്‍ജിക്കണം. മറ്റ് മതസ്ഥരോട് ഭയമില്ലാതെ സംസാരിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറയുന്നു.

ഇവിടുത്തെ ബുദ്ധിജീവി കവികള്‍ക്ക് കവിത്വമല്ല കപിത്വമാണുള്ളത്. ഏഴുവയസ്സുള്ള രാധയുടെയും 17 വയസ്സുള്ള കൃഷ്ണന്റെയും ബന്ധം മറ്റ് രീതിയിലാണ് കവികള്‍ വ്യാഖ്യാനിച്ചത്. കുട്ടികളിലെ ഭയം മാറ്റാനാണ് കൃഷ്ണന്‍ ശ്രമിച്ചതെന്നും സെന്‍കുമാര്‍ പറഞ്ഞു.

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

ഇനി സത്യം പറയാലോ, ആ സിനിമയുടെ കഥ ഞാന്‍ മുഴുവന്‍ ശ്രദ്ധിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല: അജു വര്‍ഗീസ്

ഇരുപത്തിനാല് രൂപക്ക് ഇന്‍കം ടാക്‌സ് റിട്ടേണ്‍, അപകടം തിരിച്ചറിയണം; THE MONEY MAZE

SCROLL FOR NEXT