News n Views

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വീട്ടില്‍ തീപ്പിടുത്തം; ഒരു മുറി മുഴുവനായി കത്തി നശിച്ചു 

THE CUE

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വീട്ടിലുണ്ടായ തീപ്പിടുത്തത്തില്‍ ഒരു മുറി പൂര്‍ണമായും കത്തിനശിച്ചു. ശ്രീശാന്തിന്റെ ഇടപ്പള്ളിയിലെ വീടിന്റെ താഴത്തെ നിലയിലെ മുറിയിലാണ് തീപ്പിടുത്തമുണ്ടായത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ശ്രീശാന്തിന്റെ ഭാര്യയും കുട്ടിയും ജോലിക്കാരുമായിരുന്നു അപകടസമയത്ത് വീട്ടിലുണ്ടായിരുന്നത്. തീയാളുന്നതും പുക ഉയരുന്നതും കണ്ട അയല്‍വാസികള്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.

തൃക്കാക്കര, ഗാന്ധിനഗര്‍ കേന്ദ്രങ്ങളിലെ ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് തീയണച്ചത്. വലിയ തീപ്പിടുത്തമായതിനാല്‍ ശീശാന്തിന്റെ ഭാര്യയ്ക്കും കുട്ടിക്കും ജോലിക്കാര്‍ക്കും പുറത്തുകടക്കാനായിരുന്നില്ല. ഫയര്‍ഫോഴ്‌സ് സംഘം മുകളിലത്തെ നിലയിലെ ഗ്ലാസ് നീക്കിയാണ് ഇവരെ പുറത്തെത്തിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT