News n Views

‘എന്റെ മരണത്തിന് ഉത്തരവാദി സുദര്‍ശന്‍ പത്മനാഭന്‍’ ; ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ അധ്യാപകരുടെ മാനസിക പീഡനം മൂലമെന്ന് കുടുംബം 

THE CUE

ചെന്നൈ ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ അധ്യാപകരുടെ മാനസിക പീഡനം മൂലമെന്ന് കുടുംബം. സമഗ്രമായ അന്വേഷണമാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. തന്റെ മരണത്തിന് കാരണം സുദര്‍ശന്‍ പത്മനാഭനാണെന്ന് പെണ്‍കുട്ടി ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടിയുടെ അധ്യാപകനാണ് സുദര്‍ശന്‍ പത്മനാഭന്‍. നവംബര്‍ ഒന്‍പതിനാണ് കൊല്ലം സ്വദേശി ഫാത്തിമയയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഫോണിന്റെ സ്‌ക്രീന്‍ സേവറായാണ് അധ്യാപകനെതിരെ പരാമര്‍ശമുള്ളത്. മരണവിവരം അറിഞ്ഞ് ചെന്നൈയിലെത്തിയ ബന്ധുക്കളോട് ഐഐടി അധികൃതര്‍ സഹകരിക്കാന്‍ വിസമ്മതിച്ചതായും പരാതിയുണ്ട്. കേസെടുത്ത് അന്വേഷിക്കുന്നതില്‍ പൊലീസും വീഴ്ച വരുത്തുന്നതായി കുടുംബം ആരോപിക്കുന്നു. പെണ്‍കുട്ടിയുടെ മൊബൈല്‍ പൊലീസ് അലക്ഷ്യമായാണ് സൂക്ഷിച്ചിരുന്നതെന്നും ബന്ധുക്കള്‍ പറയുന്നു.

വിശദമായ അന്വേഷണത്തിലൂടെ കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ നടപടി വേണമെന്നാണ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. പ്രധാനമന്ത്രിക്ക് പരാതി നല്‍കാനുമാണ് ബന്ധുക്കളുടെ തീരുമാനം.ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് എന്‍ട്രന്‍സില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്കോടെയാണ് ഫാത്തിമ ഐഐടി പ്രവേശനം നേടിയത്. സുദര്‍ശന്‍ പത്മനാഭന്റെ വര്‍ഗീയമായ പകയെക്കുറിച്ച് ഫാത്തിമ സൂചിപ്പിച്ചിരുന്നതായി സുഹൃത്തുക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT