News n Views

സാജന്റെ ആത്മഹത്യയ്ക്ക് കാരണം കുടുംബ പ്രശ്‌നങ്ങളല്ല; പ്രചരണങ്ങള്‍ തള്ളി കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി 

THE CUE

കണ്ണൂര്‍ ബക്കളത്തെ പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമ സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തത് കുടുംബ പ്രശ്‌നങ്ങളാലല്ലെന്ന് ജില്ലാ പൊലീസ് മേധാവി. അത്തരത്തില്‍ നടന്ന പ്രചരണങ്ങള്‍ കത്തിലൂടെ തള്ളുകയായിരുന്നു ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാര്‍. സാജന്റെ ഭാര്യ ബീന നല്‍കിയ പരാതിയിലാണ് മറുപടി കത്ത്. സാജന്‍ ജീവനൊടുക്കിയത് കുടുംബ പ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബന്ധുക്കളില്‍ നിന്നോ മറ്റ് സാക്ഷികളില്‍ നിന്നോ പൊലീസിന് മൊഴി ലഭിച്ചിട്ടില്ല. അന്വേഷണ ഘട്ടത്തില്‍ ഒരിക്കല്‍ പോലും സംഘം ഇത്തരമൊരു നിഗമനത്തില്‍ എത്തിയിട്ടില്ലെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കുന്നു.

ചില മാധ്യമങ്ങള്‍ ഊഹാപോഹങ്ങള്‍ക്ക് അനുസരിച്ച് അത്തരത്തില്‍ വാര്‍ത്ത നല്‍കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് ഇത്തരം വിവരങ്ങളൊന്നും മാധ്യമങ്ങള്‍ക്ക് പോയിട്ടില്ല. വാര്‍ത്തകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് യാതൊരു പങ്കുമില്ല. അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ചില മാധ്യമങ്ങള്‍ നല്‍കിയത്. കുറ്റമറ്റ രീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും ജില്ലാ പൊലീസ് മേധാവി പരാമര്‍ശിക്കുന്നു.

എന്നാല്‍ ആന്തൂര്‍ നഗരസഭാ അദ്ധ്യക്ഷ പികെ ശ്യാമളയ്‌ക്കെതിരെയോ ഉദ്യോഗസ്ഥര്‍ക്കെതിരെയോ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും കത്തില്‍ വിശദീകരിക്കുന്നുണ്ട്. സാജന്റെ ആത്മഹത്യയ്ക്ക് കാരണം കുടുംബ പ്രശ്‌നം മൂലമാണെന്ന തരത്തില്‍ പാര്‍ട്ടി പത്രത്തിലും സിപിഎം അനുകൂല ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വാര്‍ത്ത വന്നിരുന്നു. കൂടാതെ സമൂഹ മാധ്യമങ്ങളിലും വ്യാപകമായ പ്രചരണം അരങ്ങേറി. ഇതോടെ സാജന്റെ ഭാര്യ മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കുകയായിരുന്നു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT