News n Views

Fact Check : 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നുവെന്നത് വ്യാജം; 1000 രൂപാ നോട്ടിന്റെ സത്യം ഇങ്ങനെ 

THE CUE

സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്‌

കേന്ദ്ര സര്‍ക്കാര്‍ രണ്ടായിരം രൂപയുടെ കറന്‍സി പിന്‍വലിക്കുന്നു. ഇതിന്റെ ഭാഗമായി രണ്ടായിരത്തിന്റെ നോട്ടുകള്‍ അച്ചടിക്കുന്നത് റിസര്‍വ് ബാങ്ക് നിര്‍ത്തിവെച്ചു. 2020 ജനുവരി ഒന്ന് മുതല്‍ 1000 രൂപയുടെ പുതിയ നോട്ട് അവതരിപ്പിക്കും. കയ്യിലുള്ള രണ്ടായിരം രൂപയുടെ നോട്ടുകള്‍ ഉടന്‍ മാറ്റിയെടുക്കൂ. രാജ്യത്ത് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതാണിത്. കുറിപ്പിനൊപ്പം പുതിയ ഡിസൈനിലുള്ള ആയിരം രൂപയുടെ ചിത്രവുമുണ്ടായിരുന്നു. ചില പ്രാദേശിക മാധ്യമങ്ങളിലും ഇത്തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

പ്രചരണത്തിന്റെ വാസ്തവം

1000 രൂപയുടെ നോട്ടുകള്‍ അവതരിപ്പിക്കുന്നുവെന്നോ രണ്ടായിരം രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നുവെന്നോ കേന്ദ്രസര്‍ക്കാരോ ആര്‍ബിഐയോ പ്രഖ്യാപിച്ചിട്ടില്ല. ഇതുസംബന്ധിച്ച് തങ്ങളുടെ പേരില്‍ പ്രചരിക്കുന്നത് അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് ആര്‍ബിഐ വ്യക്തമാക്കി. 2020 ജനുവരിയില്‍ ആയിരം രൂപയുടെ നോട്ടുകള്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. അതിനാല്‍ രണ്ടായിരത്തിന്റെ നോട്ടുകള്‍ ഉടന്‍ മാറ്റിവാങ്ങണമെന്ന പ്രചരണം അടിസ്ഥാന രഹിതമാണ്. 1000 രൂപാ നോട്ട് പുറത്തിറക്കുന്നുണ്ടെങ്കില്‍ മുന്‍കൂറായി അറിയിക്കുമെന്നും ആര്‍ബിഐ വക്താവ് യോഗേഷ് ദയാല്‍ അറിയിച്ചു. പ്രചരിക്കുന്ന നോട്ടില്‍ മഹാത്മാഗാന്ധിയുടെ ഒപ്പും ഗവണ്‍മെന്റ് ഓഫ് ഇന്ത്യ എന്നതിന് പകരം ഇന്ത്യന്‍ ഗവണ്‍മെന്റ് എന്നുമാണുള്ളത്. ഈ സാമ്പത്തിക വര്‍ഷം പിറന്ന ശേഷം രണ്ടായിരം രൂപയുടെ നോട്ടുകള്‍ അച്ചടിച്ചിട്ടില്ലെന്നത് വാസ്തവമാണ്.വിവരാവകാശ നിയമപ്രകാരം ഇതുസംബന്ധിച്ച് ആര്‍ബിഐ മറുപടി നല്‍കിയിട്ടുണ്ട്. കള്ളനോട്ട് വ്യാപകമായ പശ്ചാത്തലത്തിലും കള്ളപ്പണം തടയാന്‍ വേണ്ടിയുമാണിത്. നോട്ട് നിരോധിക്കാന്‍ വേണ്ടിയല്ല ഈ നടപടിയെന്നും ആര്‍ബിഐ വിശദീകരിക്കുന്നു. ഏതെങ്കിലും തരത്തിലുള്ള ഔദ്യോഗിക തീരുമാനങ്ങളെടുത്താല്‍ അത് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT