News n Views

ഇന്ത്യയില്‍ പിടികിട്ടാപ്പുള്ളി, ബ്രിട്ടണില്‍ ‘നാടുകടത്തല്‍’ നേരിടുമ്പോഴും ഇന്ത്യ- ഓസിസ് മല്‍സരം കാണാന്‍ ഹാജരുണ്ട് വിജയ് മല്യ

THE CUE

എസ്ബിഐ അടക്കം ബാങ്കുകളില്‍ നിന്ന് ലോണെടുത്ത് തിരിച്ചടയ്ക്കാതെ നാടുവിട്ട മദ്യ വ്യവസായി വിജയ് മല്യ ലണ്ടനിലെ ഇന്ത്യ- ഓസിസ് ലോകകപ്പ് ക്രിക്കറ്റ് മല്‍സരം കാണാനെത്തി. ഇന്ത്യയില്‍ പിടികിട്ടാപ്പുള്ളിയായ വിജയ് മല്യ യുകെയില്‍ 'ഡീപോര്‍ട്ടേഷന്‍' നടപടി നേരിടവെയാണ് ക്രിക്കറ്റ് മല്‍സരം കാണാന്‍ ലണ്ടനിലെ കെന്നിങ്ടണ്‍ ഓവലില്‍ മകനൊപ്പമെത്തിയത്.

കുറ്റവാളിയെ കുറ്റകൃത്യം നടന്ന രാജ്യത്ത് തിരിച്ചെത്തിക്കാനായുള്ള അന്താരാഷ്ട്ര ഉടമ്പടി പ്രകാരമുള്ള കാര്യങ്ങള്‍ യുകെ ചെയ്യുന്നുണ്ട്. മല്യ തിരിച്ചെത്തിച്ച് നിയമസംവിധാനത്തിന് മുന്നില്‍ ഹാജരാക്കാനുള്ള ശ്രമം നടക്കവെയാണ് മല്യ കളി കാണാനെത്തിയത്.

യുകെയില്‍ 'നാടുകടത്തല്‍' കേസ് നേരിടുന്ന മല്യ കേസിനെ കുറിച്ച് ഇന്ത്യയിലെ മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറായില്ല. കേസ് സംബന്ധിച്ച എഎന്‍ഐയുടെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയ മദ്യവ്യവസായി കളി കാണാനാണ് എത്തിയതെന്ന് പ്രതികരിച്ചു. ജൂലൈയില്‍ കേസിന്റെ വാദം കേള്‍ക്കുന്നുണ്ടെന്നും പറഞ്ഞു.

യുകെയിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയും യുകെ ആഭ്യന്തര ഓഫീസും കള്ളപ്പണം വെളിപ്പിക്കലിനും വഞ്ചനയ്ക്കും ഗൂഢാലോചനയ്ക്കും കുറ്റക്കാരനെന്ന് കണ്ട് ഇന്ത്യയ്ക്ക് മല്യയെ കൈമാറാന്‍ ഉത്തരവിട്ടിരുന്നു. ഇന്ത്യയ്ക്ക് കൈമാറാനുള്ള ഉത്തരവില്‍ അപ്പീലിനുള്ള അനുമതിയും ഏപ്രിലില്‍ പിടികിട്ടാപ്പുള്ളിയായി ഇന്ത്യ പ്രഖ്യാപിച്ച വിജയ് മല്യയ്ക്ക് കോടതി നിഷേധിച്ചിരുന്നു.

63 വയസുകാരനായ വ്യവസായിയും രാജ്യസഭ എംപിയുമായിരുന്ന വിജയ് മല്യ 9000 കോടി രൂപ വെട്ടിച്ചാണ് രാജ്യം വിട്ടത്.

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

നാടോടിക്കഥ പോലൊരു സിനിമ, ഇതൊരു നല്ല എന്റർടെയ്നറായിരിക്കും: നൈറ്റ് റൈഡേഴ്‌സ് സ്ക്രിപ്പ്റ്റ് റൈറ്റേഴ്‌സ് അഭിമുഖം

ഇത്തരം സിനിമകൾ വിജയിക്കും എന്ന ധൈര്യം നൽകിയ ചിത്രമാണ് ലോക, അതിന് ദുൽഖറിനെ അഭിനന്ദിക്കണം: ഷെയ്ൻ നിഗം

ഇന്ത്യയിൽ നിന്ന് ഗാസയിലേക്ക് എങ്ങനെ സഹായമെത്തിക്കാം | ശ്രീരശ്മി അഭിമുഖം

'ബൾട്ടി' പോസ്റ്ററുകൾ വലിച്ചു കീറുന്നു, എന്തുകൊണ്ട് ഷെയ്ൻ നിഗം ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നു?: സന്തോഷ് ടി കുരുവിള

SCROLL FOR NEXT