News n Views

ഭയത്തിനും വിദ്വേഷത്തിനും ആധുനിക ഇന്ത്യയില്‍ സ്ഥാനമില്ലെന്ന് മോദി ; ‘സുപ്രീം കോടതി വിധി ജനം പൂര്‍ണ മനസ്സോടെ സ്വീകരിച്ചു’ 

THE CUE

അയോധ്യ കേസിലെ സുപ്രീം കോടതി വിധി ഇന്ത്യന്‍ ജനത പൂര്‍ണ മനസ്സോടെ സ്വീകരിച്ചെന്ന വാദവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് ജനങ്ങളുടെ ഐക്യത്തിന്റെ തെളിവാണ്. ആധുനിക ഇന്ത്യയില്‍ ഭയത്തിനും വിദ്വേഷത്തിനും സ്ഥാനമില്ല. വിദ്വേഷത്തെ മറക്കുന്ന ദിവസമായി നവംബര്‍ 9 മാറണം. ഇന്ത്യയില്‍ ആര്‍ക്കും ഭയത്തോടെ ജീവിക്കേണ്ടി വരില്ലെന്നും മോദി പറഞ്ഞു. അയോധ്യ വിധിക്ക് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

ഇന്ത്യന്‍ നിയമ ചരിത്രത്തിലെ സുവര്‍ണ അധ്യായമാണ് സുപ്രീം കോടതി വിധി. ഇന്ത്യന്‍ ജനാധിപത്യം എത്രമാത്രം കരുത്തുറ്റതാണെന്ന് ലോകം ഇന്ന് തിരിച്ചറിയുന്നു. ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും തലമുറകളായുള്ള ഒത്തൊരുമയുടെയും തെളിവാണ് വിവിധ തുറകളിലുള്ളവരും എല്ലാ മതങ്ങളില്‍പ്പെട്ടവരും കോടിതി വിധിയെ സ്വാഗതം ചെയ്തത്. അതുവഴി നാനാത്വത്തില്‍ ഏകത്വം എന്നത് ലോകത്തിന് കാണിച്ചുകൊടുക്കുകയുമായിരുന്നു ഇന്ത്യന്‍ജനത.

പതിറ്റാണ്ടുകളായി തുടര്‍ന്നുവന്ന കേസില്‍ തീര്‍പ്പുണ്ടായിരിക്കുകയാണ്. രാജ്യത്തിന് പുതിയ പുലരി സമ്മാനിക്കുന്നതാണ് വിധിയെന്നും മോദി പറഞ്ഞു. ഇന്ത്യക്ക് നേരിടാന്‍ ഇനിയുമേറെ വെല്ലുവിളികളുണ്ട്. ലക്ഷ്യങ്ങള്‍ ഒരുമിച്ച് നേടിയെടുക്കും. പുതിയ ഇന്ത്യയുടെ പ്രയാണത്തില്‍ ആരും വീണുപോകില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ജഡ്ജിമാരും കോടതികളും നിയമവ്യവസ്ഥയുടെ ഭാഗമായ മറ്റെല്ലാവരെയും അഭിനന്ദിക്കുന്നതായും മോദി കൂട്ടിച്ചേര്‍ത്തു.

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

SCROLL FOR NEXT