News n Views

‘എറിത്രിയയുമായി സാഹോദര്യം, ഭീകരരെന്ന് മുദ്രകുത്തി നാടുകടത്തിയവരെ തിരികെയെത്തിക്കല്‍’ ; സമാധാന നൊബേല്‍ അബി അഹമ്മദ് അലിക്ക് 

THE CUE

സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക്. അയല്‍ രാജ്യമായ എറിത്രിയയുമായി 20 വര്‍ഷത്തോളമായി തുടര്‍ന്നുവന്ന അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സ്വീകരിച്ച നിലപാടുകളാണ് ഈ 43 കാരനെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. അതിര്‍ത്തി തര്‍ക്കം തീര്‍ത്ത് മേഖലയില്‍ സമാധാനം പുലാരാന്‍ അദ്ദേഹം എറിത്രിയയുമായി ഉടമ്പടിയിലേര്‍പ്പെടുകയായിരുന്നു. അന്താരാഷ്ട്ര സഹകരണത്തിനായി അബി അഹമ്മദ് നടത്തിയ ശ്രമങ്ങളും കണക്കിലെടുത്താണ് പുരസ്‌കാരമെന്ന് ജൂറി വിലയിരുത്തി.2018 ഏപ്രിലിലാണ് അദ്ദേഹം എത്യോപ്യന്‍ പ്രധാനമന്ത്രിയാകുന്നത്, ചുമതലയേറ്റ് ആറുമാസത്തിനുള്ളില്‍ തന്നെ, ഏറെക്കാലമായി ശത്രുരാജ്യമായി കണ്ടിരുന്ന എറിത്രിയയുമായി അദ്ദേഹം സമാധാന ചര്‍ച്ചകളിലേര്‍പ്പെട്ടു. ഒടുവില്‍ അതിര്‍ത്തി പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാക്കി.

കൂടാതെ തടവിലാക്കിയ വിമതരെ വെറുതെ വിട്ടതും തീവ്രവാദികളെന്ന് മുദ്രകുത്തി നാടുകടത്തിയവരെ തിരികെ വിളിച്ചതും അബി ആഹമ്മദിന്റെ സുപ്രധാന നടപടികളായിരുന്നു. ഭരണം കയ്യാളിയിരുന്നവര്‍ ഇതുവരെ ചെയ്ത തെറ്റുകളില്‍ കുറ്റമേറ്റ് പറഞ്ഞതും ലോക ശ്രദ്ധയാകര്‍ഷിച്ചു. 223 വ്യക്തികളും 78 സ്ഥാപനങ്ങളുമടക്കം 301 പേരുകളാണ് ഇത്തവണ മത്സര രംഗത്തുണ്ടായിരുന്നത്. സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയായ 16 കാരി ഗ്രേറ്റ തുന്‍ബര്‍ഗും പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ടിരുന്നു.

ബെഷാഷായില്‍ 1976 ഓഗസ്റ്റ് 15 നായിരുന്നു അബി അഹമ്മദിന്റെ ജനനം. ക്രിസ്ത്യന്‍ മാതാവിനും മുസ്ലിം പിതാവിനും ജനിച്ച അദ്ദേഹത്തിന്റേത് കഷ്ടതകള്‍ നിറഞ്ഞ ബാല്യമായിരുന്നു. അത്രമേല്‍ ദാരിദ്ര്യം ആ കുടുംബത്തെ വേട്ടയാടി. വെറും നിലത്തായിരുന്നു കിടന്നുറങ്ങിയിരുന്നതെന്നും വീടിന് അടുത്തുള്ള നദിയില്‍ നിന്നാണ് വെള്ളം ശേഖരിച്ചിരുന്നതെന്നും അദ്ദേഹം ഇക്കഴിഞ്ഞയിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. വീട്ടില്‍ വൈദ്യുതിയെത്തുന്നത് താന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നുവെന്നും അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്. വിദ്യാഭ്യാസത്തിന് ശേഷം റേഡിയോ ഓപ്പറേറ്റര്‍ ആയി അദ്ദേഹം സൈന്യത്തില്‍ ചേര്‍ന്നു. ലെഫ്റ്റനന്റ് കേണല്‍ പദവി വരെയെത്തി. തുടര്‍ന്നാണ് സൈന്യം വിട്ട് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്.

കാൻ ഫിലിം ഫെസ്റ്റിവലിന്റെ പരമോന്നത ബഹുമതിയായ പാം ഡോർ പുരസ്കാരം മെറിൽ സ്ട്രീപ്പിന്; സ്റ്റുഡിയോ ജിബിരിയ്ക്കും ജോർജ് ലൂക്കാസിനും ആദരം

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

SCROLL FOR NEXT