Education

വിക്ടേഴ്‌സ് ഓണ്‍ലൈനില്‍ കണക്ക് ക്ലാസെടുത്തിരുന്ന അധ്യാപകന്‍ അപകടത്തില്‍ മരണപ്പെട്ടു

കൈറ്റ് വിക്ടേഴ്സ് ചാനലില്‍ ഓണ്‍ലൈന്‍ ക്ലാസ് എടുത്തിരുന്ന അധ്യാപകന്‍ അപകടത്തില്‍ മരണപ്പെട്ടു. ഫസ്റ്റ് ബെല്‍ പരിപാടിയില്‍ ഏഴാം ക്ലാസുകാര്‍ക്ക് കണക്ക് ക്ലാസെടുത്ത ജി. ബിനുകുമാർ ആണ് മരണപ്പെട്ടത്. വിതുര യുപി സ്‌കൂളിലെ അധ്യാപകനാണ്. വിക്ടേഴ്‌സ് സിഇഒ അന്‍വര്‍ സാദത്ത് ആണ് ബിനുവിന്റെ മരണവാര്‍ത്ത അറിയിച്ചത്. 44 വയസായിരുന്നു. ജൂൺ 4ന് ഏഴാം ക്ലാസ്സിലെ ഗണിതശാസ്ത്രം ക്ലാസ് കൈകാര്യം ചെയ്തത് ബിനുരാജായിരുന്നു.

നന്ദിയോട് പച്ച ഓട്ടുപാലം സ്വദേശിയാണ് ബിനു. വീട്ടിനടുത്തുള്ള ശാസ്ത്ര ക്ഷേത്രത്തിനടുത്ത് ഓട്ടുപാലം കടവില്‍ നിന്ന് വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ കാല്‍വഴുതി തോട്ടില്‍ വീണാണ് മരണമെന്നാണ് സൂചന. പാലോട് ആശുപത്രി ജംഗ്ഷനില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ബിനുവിന്റെ ഗണിതം ഓണ്‍ലൈന്‍ ക്ലാസ് അടുത്ത ദിവസം സംപ്രേഷണം ചെയ്യാനിരിക്കുകയായിരുന്നു.

'കനകലതക്ക് വിട' ; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യം

നാനൂറ് പേജുള്ള തിരക്കഥയും, എഴുപതോളം കഥാപാത്രങ്ങളും; 'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നുവെന്ന് മജു

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

SCROLL FOR NEXT