News n Views

ലൗജിഹാദിന് സഭയുടെ കയ്യില്‍ തെളിവെന്ത്?, ആര്‍എസ് എസിനെ സഹായിക്കാനേ ഉപകരിക്കൂ എന്ന് എ.എ റഹീം

THE CUE

ലവ് ജിഹാദ് ഉണ്ടെന്ന് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് പറയുന്നതെന്ന് സിറോ മലബാര്‍ സഭാ നേതൃത്വം വ്യക്തമാക്കണമെന്ന് ഡിവൈഎഫ്‌ഐ. ഈ ആരോപണം ആര്‍ എസ് എസിനെ സഹായിക്കാനേ ഉപകരിക്കൂ എന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. കേരളത്തിലെ പൊലീസ് മേധാവി തന്നെ ഈ ആരോപണം തള്ളിക്കളഞ്ഞതാണ്. എന്ത് സാഹചര്യത്തിലാണ് ലവ് ജിഹാദ് ആരോപണം ആവര്‍ത്തിക്കുന്നത് എന്ന് സഭ വ്യക്തമാക്കണമെന്നും റഹീം എറണാകുളത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ലവ് ജിഹാദ് ആര്‍എസ്എസിന്റെ പ്രഖ്യാപിത അജണ്ടയാണ്. മുസ്ലിങ്ങളെ പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് ഒഴിവാക്കുന്നത് അവരുടെ അജണ്ടയുടെ ഭാഗമാണ്. ഇപ്പോള്‍ മുസ്ലിങ്ങളെയാണ് ആര്‍ എസ് എസ് ലക്ഷ്യം വെക്കുന്നെങ്കില്‍ നാളെ ക്രിസ്ത്യാനികളെ ആയിരിക്കും. ന്യൂനപക്ഷങ്ങളെ കൂടുതല്‍ വേട്ടയാടാന്‍ ഇത്തരം ഇടയലേഖനങ്ങള്‍ കാരണമാകുമെന്ന് സഭ നേതൃത്വം മറക്കരുതെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി.

ഉത്തരേന്ത്യയില്‍ ചുട്ടെരിക്കപ്പെട്ട ക്രൈസ്തവ ദേവാലയങ്ങള്‍ എത്ര പെട്ടെന്നാണ് നേതൃത്വം മറക്കുന്നതെന്നും റഹീം. കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന് ആവര്‍ത്തിച്ച് സിറോ മലബാര്‍ സഭ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ ഇടയലേഖനം ഞായറാഴ്ച പള്ളികളില്‍ വായിച്ചിരുന്നു. ലൗ ജിഹാദ് കൂടി വരുന്നുവെന്നും ഇത് മതസൗഹാര്‍ദ്ദത്തെ ബാധിക്കുന്നുവെന്നുമാണ് ഇടയലേഖനത്തിലുള്ളത്. ലൗ ജിഹാദിലൂടെ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ഇസ്ലാമിക് സ്റ്റേറ്റിലെത്തുന്നതിന് ഇടയാക്കുന്നുവെന്നും ഇടയലേഖനത്തിലുണ്ട്.

ലൗ ജിഹാദിനെതിനെതിരെ അധികൃതര്‍ നടപടിയെടുക്കണമെന്ന് ഇടയലേഖനം ആവശ്യപ്പെടുന്നു. ഇതിനെതിരെ ബോധവത്കരണം വേണം. രക്ഷിതാക്കളെയും കുട്ടികളെയും ഇതിനെക്കുറിച്ച് മനസിലാക്കിക്കുന്നതിനായി സഭ പ്രചരണം നടത്തുമെന്നും ഇടയലേഖനം പറയുന്നു. എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് കീഴിലുള്ള ഭൂരിഭാഗം പള്ളികളിലും ഇടയലേഖനം വായിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. വൈദികര്‍ തന്നെ ഇടയലേഖനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ലൗ ജിഹാദുണ്ടെന്ന സഭയുടെ വാദത്തിനെതിരെ രൂപതയുടെ മുഖപത്രം സത്യദീപം രംഗത്തെത്തിയിരുന്നു. പൗരത്വ നിയമത്തില്‍ രാജ്യം കത്തുമ്പോള്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നതാണ് സിനഡിന്റെ സര്‍ക്കുലറെന്നായിരുന്നു മുഖപത്രം വിമര്‍ശിച്ചത്.

തൊഴില്‍ വിപ്ലവം എന്ന മിഥ്യ: ഗിഗ് സമ്പദ് വ്യവസ്ഥയുടെ ചൂഷണവും ചരിത്രപരമായ അവകാശ നിഷേധവും

മുഖ്യമന്ത്രി പദവി, മൂന്നുപേരും അർഹരാണ് | Hibi Eden Interview

ആദ്യ ബലാല്‍സംഗ കേസില്‍ അറസ്റ്റ് തടഞ്ഞു, രണ്ടാമത്തേതില്‍ ഇല്ല; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ നടന്നത്‌

പ്രവാസികള്‍ വിദേശത്തെ സ്വത്ത് ഇന്ത്യയില്‍ വെളിപ്പെടുത്തണോ? ഇന്‍കം ടാക്‌സ് വകുപ്പ് നിര്‍ദേശത്തിന്റെ യാഥാര്‍ത്ഥ്യമെന്ത്?

'മരുന്നു കമ്പനികൾക്കുള്ളിൽ നടക്കുന്നതെന്ത്'; ആകാംക്ഷ നിറച്ച് നിവിൻ പോളിയുടെ 'ഫാർമ' ട്രെയ്‌ലർ

SCROLL FOR NEXT