News n Views

പാകിസ്താനിലെ ദളിതരോട്‌ ഇന്ത്യയിലെത്താന്‍ 100 വര്‍ഷം മുന്‍പ് അംബേദ്കര്‍ പറഞ്ഞെന്ന് സെന്‍കുമാര്‍; ചരിത്രമറിയില്ലേയെന്ന് സോഷ്യല്‍മീഡിയ 

THE CUE

പാകിസ്താനിലെ ദളിതര്‍ ഏതുവിധേനയും ഇന്ത്യയിലെത്തണമെന്ന് ഡോ. ബി.ആര്‍ ആംബേദ്കര്‍ 100 വര്‍ഷം മുന്‍പ് ആവശ്യപ്പെട്ടിരുന്നതായി മുന്‍ ഡിജിപിയും ബിജെപി സഹയാത്രികനുമായ ടിപി സെന്‍കുമാര്‍. വിഭജനശേഷം 1947 ലാണ് പാകിസ്താന്‍ രൂപം കൊണ്ടെന്നിരിക്കെയാണ് 100 വര്‍ഷം മുന്‍പ് അതായത് 1919 -1920 കാലയളവില്‍ പാകിസ്താനിലെ ദളിതരോട് ഇന്ത്യയിലെക്ക് വരാന്‍ അംബേദ്കര്‍ ആവശ്യപ്പെട്ടെന്ന്‌ സെന്‍കുമാര്‍ വാദിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സെന്‍കുമാര്‍ വസ്തുതാവിരുദ്ധമായ പരാമര്‍ശവുമായി രംഗത്തെത്തിയത്. ഇതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായ പരിഹാസവും വിമര്‍ശനും ഉയര്‍ന്നു. ആ രാജ്യം ഉണ്ടകുന്നതിനും മുന്‍പ് എങ്ങിനെയാണ് അവിടുത്തെ ദളിതരോട് ഇന്ത്യയിലേക്ക് വരാന്‍ ആവശ്യപ്പെടാനാവുകയെന്നും മുന്‍ ഡിജിപിക്ക് ചരിത്രമറിയില്ലേയെന്നും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ചോദിക്കുന്നു.

അംബേദ്കര്‍ അന്നേ പറഞ്ഞു. പാകിസ്താനിലെ ദളിതര്‍ ഏതുവിധേനയും ഇന്ത്യയിലെത്തണം. എന്ന ഒരു പത്ര വാര്‍ത്ത സെന്‍കുമാര്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. അംബേദ്കറുടെ പടവും പിടിച്ച് ജിഹാദികള്‍ക്ക് ഒപ്പം തെരുവില്‍ ഇറങ്ങുന്നതിന് മുന്‍പ് ദളിത് സമൂഹം 100 കൊല്ലം മുന്‍പ് അംബേദ് കര്‍ പറഞ്ഞ ഈ വാക്കുകള്‍ വായിക്കണമെന്നായിരുന്നു കുറിപ്പ്. സെന്‍കുമാറിന്റെ പോസ്റ്റുകള്‍ നേരത്തെയും വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. വിദ്വേഷം പ്രചരിപ്പിക്കുന്ന അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവും പരിഹാസവും ഉയര്‍ന്നിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

SCROLL FOR NEXT