News n Views

‘ഏത് മുഖ്യമന്ത്രി?’; മരടില്‍ മാധ്യമ ഉപദേഷ്ടാവിന് ഫ്‌ളാറ്റുണ്ടോ എന്ന ചോദ്യത്തിന് സര്‍ക്കാരിന്റെ വിചിത്ര മറുപടി

റെയ്ക്കാഡ് അപ്പു ജോര്‍ജ്‌

തീരദേശ പരിപാലന നിയമം ലംഘിച്ചതിനാല്‍ മൂലം പൊളിക്കുന്ന മരടിലെ വിവാദ സമുച്ചയങ്ങളില്‍ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് ഫ്‌ളാറ്റ് വാങ്ങിയിട്ടുണ്ടോ എന്ന ചോദ്യത്തിന് സര്‍ക്കാര്‍ നല്‍കിയത് വിചിത്രമായ മറുപടി. കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി നിയമസഭയില്‍ പ്രസംഗത്തിനിടെ ഉന്നയിച്ച ചോദ്യത്തിന് 'ഏത് മുഖ്യമന്ത്രി' എന്ന പ്രതികരണമാണ് രേഖാമൂലം ലഭിച്ചത്. അഴിമതിയുള്ളതിനാലാണ് മുഖ്യമന്ത്രിയടക്കമുള്ളവര്‍ മിണ്ടാത്തതെന്നും രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന് സ്വബുദ്ധി നഷ്ടപ്പെട്ടെന്നും കോണ്‍ഗ്രസ് എംഎല്‍എ 'ദ ക്യു'വിനോട് പ്രതികരിച്ചു.

ഭരണതലത്തിലുള്ള സ്വാധീനമുപയോഗിക്കാന്‍ വേണ്ടി ജോണ്‍ ബ്രിട്ടാസിന് ഫ്‌ളാറ്റ് സൗജന്യമായി നല്‍കിയിരിക്കാനാണ് സാധ്യത. ഇത്തരം തട്ടിപ്പുകളിലൂടെയാണ് പലരും ഫ്‌ളാറ്റ് നിര്‍മ്മിക്കുന്നത്.
എല്‍ദോസ് കുന്നപ്പിള്ളി

മൂന്ന് ലക്ഷം രൂപയ്ക്ക് ഫ്‌ളാറ്റ് രജിസ്റ്റര്‍ ചെയ്ത് ലഭിച്ചതില്‍ തന്നെ വന്‍ അഴിമതിയുണ്ട്. ഒരു കോടി രൂപയുടെ ഫ്‌ളാറ്റ് എങ്ങനെ മൂന്ന് ലക്ഷം രൂപയ്ക്ക് ലഭിക്കും? മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് അഴിമതി തന്നെയാണ് നടത്തിയിരിക്കുന്നത്. ആര്‍ക്ക് വേണ്ടിയാണ് അദ്ദേഹം ഫ്‌ളാറ്റ് വാങ്ങിയതെന്ന് അറിയില്ല. എത് മുഖ്യമന്ത്രിയെന്ന് വ്യക്തമല്ലെന്ന് പറയുന്നു. മുഖ്യമന്ത്രിയെന്ന് പറഞ്ഞാല്‍ കേരള മുഖ്യമന്ത്രില്ലാതെ വേറെയാരാണ്? ഇതാണ് ഇവിടുത്തെ അവസ്ഥ. മന്ത്രി ജി സുധാകരന് ചില സമയത്ത് സ്വബുദ്ധി നഷ്ടപ്പെട്ടുപോകുന്നു. അദ്ദേഹത്തിന് സ്വന്തം മുഖ്യമന്ത്രിയെ മറന്നുപോകുന്ന അസുഖമുണ്ടാകാം. അല്ലെങ്കില്‍ ഇങ്ങനെ എഴുതില്ല. മുഖ്യമന്ത്രി ചോദ്യത്തേക്കുറിച്ച് മിണ്ടിയില്ല. വ്യക്തമായി മറുപടി തരാത്തത് ധാര്‍ഷ്ട്യമാണ്. ജനങ്ങള്‍ക്ക് അറിയാനുളള അവകാശമുണ്ട്. ആ അവകാശം ഉപയോഗപ്പെടുത്താന്‍ മുഖ്യമന്ത്രിക്ക് താല്‍പര്യമില്ല. ജനങ്ങള്‍ ഒന്നും അറിയേണ്ട എന്നാണ് അദ്ദേഹത്തിന്റെ നിലപാടെന്നും പെരുമ്പാവൂര്‍ എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

കേരള സര്‍ക്കാരിന്റെ ചരിത്രത്തില്‍ മാധ്യമ ഉപദേഷ്ടാവിനെ നിയമിച്ച ഏക മുഖ്യമന്ത്രി പിണറായി വിജയനാണ്.

ചോദ്യം

മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ പേരില്‍ ഹോളി ഫെയ്ത്തില്‍ ഫ്‌ളാറ്റ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കില്‍ എന്ത് വിലയാണ് പ്രസ്തുത ഫ്‌ളാറ്റ് രജിസ്‌ട്രേഷന്‍ രേഖകളില്‍ കാണിച്ചിട്ടുള്ളത്? വിശദമാക്കാമോ?

മറുപടി

2006 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് 90 ഫ്‌ളാറ്റുകളുടെ രജിസ്‌ട്രേഷന്‍. ഏത് മുഖ്യമന്ത്രിയെന്ന് വ്യക്തമല്ലാത്തതിനാല്‍ മറുപടി പറയാന്‍ കഴിയുന്നില്ല.

ജോണ്‍ ബ്രിട്ടാസ് ഫ്‌ളാറ്റ് രജിസ്റ്റര്‍ ചെയ്തതിന്റെ രേഖ  

മരട് ഹോളി ഫെയ്ത്തില്‍ ജോണ്‍ ബ്രിട്ടാസ് വാങ്ങിയ ഫ്‌ളാറ്റിന് ആധാരത്തില്‍ മൂന്ന് ലക്ഷം രൂപയാണ് കാണിച്ചിരിക്കുന്നത്. മരട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ 2007 മെയ് മാസത്തില്‍ 2598/2007-ാം നമ്പരായിട്ടാണ് ജോണ്‍ ബ്രിട്ടാസ് ആധാര രജിസ്‌ട്രേഷന്‍ നടത്തിയത്. രജിസ്‌ട്രേഷന്‍ ഫീസ് ലാഭിക്കാനായി കുറഞ്ഞ തുകയ്ക്ക് വസ്തുവിന്റെ 'അണ്‍ഡിവൈഡഡ് ഷെയര്‍' വിലയാധാരമായി രജിസ്റ്റര്‍ ചെയ്യുന്ന ഫ്‌ളാറ്റുടമകള്‍, ശേഷിച്ച തുക കെട്ടിടം പണിയുന്ന ഇനത്തില്‍ വകയിരുത്തി ബില്‍ഡറുമായി വേറെ രഹസ്യകരാര്‍ ഉണ്ടാക്കുന്നതിനാല്‍ സര്‍ക്കാരിന് കോടികള്‍ നഷ്ടമുണ്ടാകുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. വിവരാവകാശ നിയമ പ്രവര്‍ത്തകന്‍ മഹേഷ് വിജയനാണ് ജോണ്‍ ബ്രിട്ടാസ് ഫ്‌ളാറ്റ് രജിസ്റ്റര്‍ ചെയ്ത വിവരങ്ങളടങ്ങുന്ന രേഖ പുറത്തുവിട്ടത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

SCROLL FOR NEXT