News n Views

മഞ്ജുവിന്റെ പരാതി ; മൊഴിയെടുപ്പിന് ഹാജരാകാതെ സംവിധായകന്‍ വി.എ ശ്രീകുമാര്‍ 

THE CUE

അപകീര്‍ത്തിപ്പെടുത്തുന്നുവെന്നും അപായപ്പെടുത്തുമെന്ന് ഭയക്കുന്നുവെന്നും കാണിച്ച് നടി മഞ്ജുവാര്യര്‍ നല്‍കിയ പരാതിയില്‍ മൊഴിയെടുപ്പിന് ഹാജരാകാതെ സംവിധായകന്‍ വി.എ ശ്രീകുമാര്‍. ഞായറാഴ്ച ഹാജരാകാന്‍ അന്വേഷണ സംഘം നോട്ടീസിലൂടെ ആവശ്യപ്പെട്ടെങ്കിലും ശ്രീകുമാര്‍ എത്തിയില്ല. വരില്ലെന്ന വിവരം കാണിച്ച് സന്ദേശങ്ങളൊന്നും കിട്ടിയില്ലെന്ന് തൃശൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ വ്യക്തമാക്കി. സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും സ്ത്രീയുടെ അന്തസ്സിന് ഹാനി വരുത്തിയതിനുമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തത്. തൃശൂര്‍ ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

നേരത്തേ ശ്രീകുമാറിന്റെ പാലക്കാട്ടെ വീട്ടിലും ഓഫീസിലും അന്വേഷണസംഘം റെയ്ഡ് നടത്തിയിരുന്നു. അന്ന് സംവിധായകന്‍ സ്ഥലത്തില്ലെന്നായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ച വിവരം. ഡിവൈഎസ്പി ശ്രീനിവാസന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കേസില്‍ മഞ്ജുവിന്റെ രഹസ്യമൊഴി നേരത്തേ രേഖപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി നല്‍കിയ ലെറ്റര്‍ പാഡും ഒപ്പും ശ്രീകുമാര്‍ ദുരുപയോഗിക്കുമോയെന്ന്‌ ഭയപ്പെടുന്നതായും പരാതിയിലുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ലെറ്റര്‍ ഹെഡും മറ്റ് രേഖകളും കണ്ടെത്താനായിരുന്നു റെയ്ഡ്‌. അതിനിടെ ഒടിയന്‍ സിനിമയുടെ സെറ്റിലുണ്ടായിരുന്നവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തുന്നുണ്ട്.

സെറ്റില്‍ കേക്ക് മുറിക്കുന്നതിനിടെ ശ്രീകുമാര്‍ കയര്‍ത്തെന്നും മോശമായി സംസാരിച്ചെന്നും മഞ്ജു പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സമയം സെറ്റിലുണ്ടായിരുന്ന മുഴുവന്‍ ആളുകളില്‍ നിന്നും വിവരം ശേഖരിക്കും. ശ്രീകുമാര്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നും തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമോയെന്ന് ഭയമുണ്ടെന്നും വിവരിക്കുന്ന പരാതി നടി ഡിജിപിയെ നേരില്‍ക്കണ്ട് സമര്‍പ്പിക്കുകയായിരുന്നു. തനിക്കൊപ്പമുള്ളവരെ ഭീഷണിപ്പെടുത്തുന്നുവെന്നും പ്രൊജക്ടുകള്‍ ഇല്ലാതാക്കുന്നുവെന്നും പരാമര്‍ശിക്കുന്നുണ്ട്. ഒടിയന്‍ സിനിമയ്ക്ക് ശേഷം സമൂഹ മാധ്യമങ്ങളില്‍ തന്നെ അപമാനിക്കുന്നതിന് പിന്നില്‍ ശ്രീകുമാറും അദ്ദേഹത്തിന്റെ ഒരു സുഹൃത്തുമാണെന്നും വിശദീകരിക്കുന്നുണ്ട്. പരാതിക്കൊപ്പം മഞ്ജു ചില രേഖകളും കൈമാറിയിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അവർ വീണ്ടും ഒന്നിച്ചാൽ ബോക്സ് ഓഫീസിന് എന്താ സംഭവിക്കുക എന്ന് അറിയണ്ടേ; 'പേട്രിയറ്റ്' റിലീസ് തീയതി

ചിരിയും ഹൊററും സമാസമം; ഫൺ വൈബിൽ 'പ്രകമ്പനം' ട്രെയ്‌ലർ

'സത്യത്തിൽ ഞാൻ അല്ല ഇവരാണ് ചത്താ പച്ചയുടെ എനർജി'; മമ്മൂട്ടി ക്യു സ്റ്റുഡിയോ ‘The M Factor’ ഇവന്റിൽ

‘ദക്ഷിണയാനം’ സംഗീത സായാഹ്‌നം ഇന്ന്

‘15 ലക്ഷം പ്രതിഫലം ചോദിച്ചതിനാൽ നിർമ്മാതാവാണ് ഹരീഷിനെ എആർഎം സിനിമയിൽ നിന്ന് മാറ്റിയത്’; ബാദുഷ

SCROLL FOR NEXT