News n Views

ജോലിയില്ലാതായി; ജയില്‍ ഭക്ഷണവും താമസവും അവസാന പ്രതീക്ഷ; ജീവന്‍ നിലനിര്‍ത്താന്‍ സന്തോഷ് കേസുണ്ടാക്കി പിടികൊടുത്തതിങ്ങനെ

THE CUE

തൊഴില്‍ നഷ്ടപ്പെട്ട് ഭക്ഷണവും താമസസൗകര്യവും ഇല്ലാതായതോടെ ജീവന്‍ നിലനിര്‍ത്താന്‍ ജയില്‍ തെരഞ്ഞെടുത്ത് യുവാവ്. തമിഴ്‌നാട് സ്വദേശി സന്തോഷ് കുമാറാണ് ആഹാരത്തിനും പാര്‍പ്പിടത്തിനും വേണ്ടി കേസുണ്ടാക്കി പൊലീസിന് പിടികൊടുത്തത്. ഞായറാഴ്ച്ചയാണ് സംഭവം.

നവംബര്‍ മൂന്നിന് വൈകിട്ട് അഞ്ച് മണിയോടെ ചെന്നൈ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് രണ്ട് ഫോണ്‍ കോളുകള്‍ എത്തി. ഈറോഡ് റെയില്‍വേ സ്‌റ്റേഷനില്‍ ബോംബ് സ്‌ഫോടനം നടക്കുമെന്നായിരുന്നു ആദ്യ ഫോണില്‍. നഗരത്തിലെ ബസ്റ്റാന്‍ഡില്‍ പൊട്ടിത്തെറിയുണ്ടാകുമെന്നായിരുന്നു രണ്ടാമത്തെ സന്ദേശം. ഉടന്‍ രണ്ടിടത്തേക്കും ബോംബ് സ്‌ക്വാഡ് പാഞ്ഞെത്തി വിശദമായ പരിശോധന നടത്തി. ഇതിനിടയില്‍ ഒരു സംഘം പൊലീസുകാര്‍ വിളിച്ചയാളുടെ നമ്പര്‍ ട്രേസ് ചെയ്യാനുള്ള ശ്രമം നടത്തിക്കൊണ്ടിരുന്നു.

മൊബൈല്‍ നമ്പറിനേക്കുറിച്ച് അന്വേഷിച്ച പൊലീസ് ശിവകുമാര്‍ എന്ന യുവാവിലേക്കെത്തി. തന്റെ അളിയന്‍ ലിംഗുരാജിന് ഫോണ്‍ നല്‍കിയിരുന്നെന്ന് ശിവകുമാര്‍ പറഞ്ഞു. പൊലീസെത്തിയപ്പോള്‍ തന്റെ ഫോണ്‍ രണ്ട് ദിവസം മുമ്പ് മോഷണം പോയ വിവരം ലിംഗുരാജ് പറഞ്ഞു. മൊബൈല്‍ നമ്പര്‍ ട്രേസ് ചെയ്തല്ലെങ്കിലും പൊലീസ് ഒടുവില്‍ സന്തോഷ് കുമാറിലെത്തി. തിങ്കളാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിക്ക് സന്തോഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനേത്തുടര്‍ന്നായിരുന്നു ഇത്. പൊലീസ് വന്ന് പിടികൂടുന്നതും കാത്ത് ഈറോഡ് റെയില്‍വേ സ്‌റ്റേഷനില്‍ കിടന്നുറങ്ങുകയായിരുന്നു സന്തോഷ്. ഫോണ്‍ പരിശോധിച്ചപ്പോള്‍ പല തവണ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചതായി കണ്ടെത്തി.

പൊലീസ് ചോദ്യം ചെയ്യലിലാണ് സന്തോഷ് തന്റെ നിവൃത്തികേടിന്റെ കഥ പറഞ്ഞത്. മേട്ടുപ്പാളയത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി. രണ്ട് വിവാഹം കഴിച്ചു. രണ്ട് ഭാര്യമാരും ഉപേക്ഷിച്ചു പോയി. ജോലി മടുത്തപ്പോള്‍ ഉപേക്ഷിച്ച് ഈറോഡിലെത്തി. തൊഴില്‍ തേടി ഒരുപാട് നടന്നെങ്കിലിലും കിട്ടിയില്ല. കൈയില്‍ പൈസയില്ലാതെ, കിടക്കാന്‍ ഇടമില്ലാതെ വന്നതോടെയാണ് ചെറുപ്പക്കാരന് തടവ് ജീവിതം അവസാനത്തെ ആശ്രയമായി തോന്നിയത്. ഭക്ഷണവും താമസവും ലഭിക്കാന്‍ വേണ്ടി കേസ് സൃഷ്ടിക്കാന്‍ തീരുമാനിച്ച സന്തോഷ് നവംബര്‍ ഒന്നിന് ലിംഗുരാജിന്റെ ഫോണ്‍ മോഷ്ടിക്കുകയായിരുന്നു. വ്യാജ ഭീഷണി സന്ദേശം നല്‍കിയതിനും ഫോണ്‍ മോഷ്ടിച്ചതിനും കുറ്റം ചാര്‍ത്തപ്പെട്ട യുവാവ് ഇപ്പോള്‍ റിമാന്‍ഡിലാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT