News n Views

മാമാങ്കം സിനിമക്കെതിരെ പ്രചരണം; മുന്‍സംവിധായകനുള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ കേസ്

THE CUE

മമ്മുട്ടി നായകനായ മാമാങ്കം സിനിമക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരണം നടത്തിയതിന് പൊലീസ് കേസെടുത്തു. മാമാങ്കം സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ സജീവ് പിള്ള ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് വിതുക പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിര്‍മ്മാണ കമ്പനിയായ കാവ്യ ഫിലിം കമ്പനി റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗരുഡിന് നല്‍കിയ പരാതിയിലാണ് നടപടി.

സിനിമക്കെതിരെ പ്രചരണം നടത്തുന്ന മുഴുവന്‍ അക്കൗണ്ടുകളുടെയും വിശദാംശം നല്‍കാന്‍ ഫെയ്‌സ് ബുക്ക് അധികൃതരോട് റൂറല്‍ സൈബര്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സജീവ് പിള്ളക്ക് പുറമേ നിരഞ്ജന്‍ വര്‍മ്മ , അനന്തു കൃഷ്ണന്‍,കുക്കു അരുണ്‍, ജഗന്നാഥന്‍, സി.ബി.എസ് പണിക്കര്‍ , ആന്റണി എന്നിവര്‍ക്കെതിരെയും ഈഥന്‍ ഹണ്ട് എന്ന ഫെയ്‌സ് ബുക്ക് അക്കൗണ്ടിനെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. സിനിമയെ നശിപ്പിക്കാന്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ആള്‍മാറാട്ടം നടത്തി എന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.

മാമാങ്കം ഡിസംബര്‍ 12 നാണ് റിലീസ് ചെയ്യുന്നത്. രാജ്യത്തിന് അകത്തും പുറത്തുമായി 2000 ത്തോളം തിയറ്ററുകളിലാണ് പ്രദര്‍ശനം. 2018, 2019 വര്‍ഷങ്ങളിലായി ഏഴ് ഷെഡ്യൂളായാണ് മാമാങ്കം ഷൂട്ടിങ് പൂര്‍ത്തിയായിരുന്നത്. സജീവ് പിള്ളയായിരുന്നു ആദ്യ ഘട്ടത്തില്‍ സംവിധാനം നിര്‍വ്വഹിച്ചിരുന്നത്. എന്നാല്‍ സംവിധാനത്തില്‍ മുന്‍ പരിചയമില്ലാതിരുന്നതിനാല്‍ സിനിമാ സംഘടനകളുടെ അനുമതിയോടെ പിന്നീട് സംവിധാന ചുമതല എം.പത്മ കുമാറിന് കൈമാറുകയായിരുന്നുവെന്നാണ് നിര്‍മ്മാതാവ് നല്‍കുന്ന വിശദീകരണം.

സജീവ് പിള്ള ഷൂട്ട് ചെയ്ത ഭാഗങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ടെന്നും ഇതു മൂലം 13 കോടി രൂപയുടെ നഷ്ടമുണ്ടായതായും നിര്‍മ്മാതാവ് പറയുന്നു.തിരക്കഥയുടെ വിലയുള്‍പ്പെടെ 21.75 ലക്ഷം രൂപ ഇതിനകം തന്നെ സജീവ് പിള്ള രേഖാമൂലം കൈപ്പറ്റിയതായും കാവ്യ ഫിലിംസ് പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഏഴ് സ്റ്റണ്ട് മാസ്റ്റർമാർ; ആക്ഷനില്‍ പൊടിപാറിക്കാൻ വരവ്

'ഉയിർ' കേട്ടപ്പോൾ തന്നെ ഞാൻ ഇമോഷണലി ഇൻവെസ്റ്റേഡ് ആയി: റോഷൻ മാത്യു

ജേക്സ് ബിജോയ്‌യുടെ സംഗീതം; പൃഥ്വിരാജ് - പാർവതി ചിത്രം ‘ഐ, നോബഡി’യിലെ 'രാവ് താണ്ടി' ഗാനം പുറത്ത്

ത്രില്ലടിപ്പിക്കുന്ന പോലീസ് ചിത്രം; പ്രദർശനം തുടർന്ന് 'ഉയിർ'

സംവിധാന മികവും തിരക്കഥയുടെ കരുത്തും; ഷാജി കൈലാസ് - എകെ സാജൻ ചിത്രം വരവ് ജൂലൈ 16ന്

SCROLL FOR NEXT