News n Views

മരടിലെ ഫ്‌ളാറ്റുകള്‍ ഒഴിയാനുള്ള കാലാവധി ശനിയാഴ്ച അവസാനിക്കും; സമരം ശക്തമാക്കാന്‍ താമസക്കാര്‍ 

THE CUE

പൊളിച്ചുമാറ്റാന്‍ സുപ്രീം കോടതി അന്ത്യശാസനം നല്‍കിയ മരടിലെ ഫ്‌ളാറ്റുകള്‍ ഒഴിയാന്‍ ഉടമകള്‍ക്ക് നഗരസഭ നല്‍കിയ കാലാവധി ശനിയാഴ്ച അവസാനിക്കും. എന്നാല്‍ ശനിയാഴ്ച മുതല്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുകയാണ് താമസക്കാര്‍. അഞ്ച് ഫ്‌ളാറ്റുകളിലെ 357 കുടുംബങ്ങളോടും അഞ്ച് ദിവസത്തിനകം ഒഴിയണമെന്ന് നഗരസഭ നോട്ടീസ് നല്‍കുകയായിരുന്നു. എന്നാല്‍ തങ്ങള്‍ കയ്യേറ്റക്കാരല്ലെന്നും നിയമാനുസൃതം നികുതിയടച്ച് താമസിക്കുന്നവരാണെന്നും ഒഴിയാനാകില്ലെന്നും വ്യക്തമാക്കി താമസക്കാര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു.

ആരൊക്കെയോ ചെയ്ത കുറ്റത്തിന് തങ്ങളെ ബലിയാടാക്കരുതെന്നാണ് ഇവരുടെ ആവശ്യം. സെപ്റ്റംബര്‍ 10 നാണ് നഗരസഭ സെക്രട്ടറിയുടെ ഉത്തരവ് പുറത്തിറങ്ങിയത്. നോട്ടീസ് താമസക്കാര്‍ കൈപ്പറ്റിയില്ലെങ്കിലും ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ പതിപ്പിക്കുകയായിരുന്നു. സെപ്റ്റംബര്‍ 20 നകം ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്നാണ് സുപ്രീം കോടതി വിധി. ഇതോടെ സമുച്ചയങ്ങള്‍ നീക്കം ചെയ്യാന്‍ ചീഫ് സെക്രട്ടറി നഗരസഭയ്ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. അതേസമയം സുപ്രീം കോടതി വിധിക്കെതിരെ ഉടമകള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

ഒപ്പം ഹൈക്കോടതിയെയും താമസക്കാര്‍ സമീപിക്കുന്നുണ്ട്. ചൊവ്വാഴ്ചയോടെ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് അറിയുന്നത്. അതേസമയം കെട്ടിടം പൊളിക്കാന്‍ വിദഗ്ധരായ ഏജന്‍സികളെ കണ്ടെത്താന്‍ നഗരസഭ നീക്കങ്ങള്‍ തുടരുകയാണ്. പക്ഷേ ബലംപ്രയോഗിച്ച് താമസക്കാരെ ഒഴിപ്പിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. താമസക്കാര്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഇ മെയിലായി സങ്കട ഹര്‍ജി സമര്‍പ്പിക്കുന്നുമുണ്ട്. തിരുവോണത്തിന് താമസക്കാര്‍ നിരാഹാരസമരം നടത്തിയിരുന്നു. സമരത്തിന് കോണ്‍ഗ്രസും സിപിഎമ്മും പിന്‍തുണയുമായി രംഗത്തുണ്ട്.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT