News n Views

താന്‍ യഥാര്‍ത്ഥ വിശ്വാസിയായ കമ്മ്യൂണിസ്റ്റ് ,ശബരിമലയില്‍ ആചാരം ലംഘിക്കുന്നത് തെറ്റെന്നും മഞ്ചേശ്വരം സിപിഎം സ്ഥാനാര്‍ത്ഥി 

THE CUE

ശബരിമലയിലെ ആചാരലംഘനത്തോട് യോജിപ്പില്ലെന്ന് മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ. ശബരിമലയില്‍ പ്രത്യേക ആചാരക്രമം ഉണ്ട്. പോകുന്നവര്‍ അത് പാലിക്കണമെന്ന ഉറച്ച നിലപാടുകാരനാണ് താനെന്നും യുവതീ പ്രവേശനം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് ശങ്കര്‍ റൈ പ്രതികരിച്ചു. ശബരിമലയില്‍ പോയവനാണ്. ശബരിമലയില്‍ വിശ്വാസമുള്ളവര്‍ക്ക് അവിടത്തെ ആചാരങ്ങളനുസരിച്ച് പോകാമെന്ന് പറയുന്ന ആളുമാണ് താന്‍.

യഥാര്‍ത്ഥ വിശ്വാസിയായ കമ്മ്യൂണിസ്റ്റാണ്. ഒരു അമ്പല കമ്മിറ്റി പ്രസിഡന്റുമാണ്, അതില്‍ പാര്‍ട്ടിയുടെ വിലക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ ആചാരക്രമങ്ങള്‍ പാലിക്കാതെ ആര് പോയാലും തെറ്റാണ്. എന്നാല്‍ യുവതികള്‍ക്കും വ്രതാനുഷ്ഠാന കര്‍മ്മങ്ങള്‍ക്ക് അകത്തുനിന്നുകൊണ്ട് പ്രവേശിക്കാമെന്നും അത് തട്ടിക്കളഞ്ഞുകൊണ്ടോ അതിന് എതിരായോ ചെയ്യാന്‍ പാടില്ലെന്ന് പറയുന്ന പ്രസ്ഥാനമാണ് തന്റേതെന്നും റൈ പ്രതികരിച്ചു.

യുവതികള്‍ക്ക് പ്രവേശിക്കാമെന്ന് വിധിച്ചത് സുപ്രീം കോടതിയാണ്. നമ്മള്‍ അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ഭരണത്തിലുള്ള സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. അതുകൊണ്ടാണ് സര്‍ക്കാര്‍ വിധി നടപ്പാക്കിയതെന്നും ശങ്കര്‍ റൈ വിശദീകരിച്ചു.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT