News n Views

ഇറാന്‍ അമേരിക്ക സംഘര്‍ഷവും, രൂപയുടെ മൂല്യത്തകര്‍ച്ചയും: കുതിച്ചുയര്‍ന്ന് ഇന്ധനവില 

THE CUE

ഇറാന്‍ അമേരിക്ക പോര് മുറുകുന്നതിനിടെ ആഗോള വിപണിയില്‍ ഇന്ധനവില കുതിച്ചുയരുന്നു. ക്രൂഡ് ഓയില്‍ ബാരലിന് വില 70.71 ഡോളറായാണ് വര്‍ധിച്ചത്. നാല് ശതമാനം വില വര്‍ധനവാണ് ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന് ഉണ്ടായിരിക്കുന്നത്. ആഗോള വിപണിയിലെ വിലവ്യത്യാസം ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചു. സംസ്ഥാനത്ത് ഇന്നും ഇന്ധനവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. കൊച്ചിയില്‍ പെട്രോളിന് അഞ്ച് പൈസ കൂടി ലിറ്ററിന് 77.76 ആയി. ഡീസലിന് 12 പൈസ കൂടി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇറാന്‍-അമേരിക്ക സംഘര്‍ഷത്തിനൊപ്പം രൂപയുടെ മൂല്യത്തകര്‍ച്ചയും എണ്ണവില ഉയരാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍. ഡോളറിനെതിരെ രൂപയുടെ മൂല്യം 72.21 ആയി ഇടിഞ്ഞിരിക്കുകയാണ്.

ഇറാന്‍ സൈനികവ്യൂഹത്തിന് നേരെ അമേരിക്ക ആക്രമണം നടത്തിയ കഴിഞ്ഞ വെള്ളിയാഴ്ചയും എണ്ണവില വന്‍തോതില്‍ വര്‍ധിച്ചിരുന്നു. ഗള്‍ഫ് മേഖലയില്‍ നിന്നുള്ള എണ്ണ കയറ്റുമതിയെ വിലവര്‍ധന കാര്യമായി ബാധിക്കുമോ എന്ന ആശങ്കയും ഇതോടെ ശക്തമായിട്ടുണ്ട്. ഇറാന്‍-അമേരിക്ക സംഘര്‍ഷം സൃഷ്ടിച്ച സമ്മര്‍ദ്ദം എണ്ണവിലയില്‍ കൂടാതെ ആഗോളതലത്തിലെ ഓഹരി വിപണിയിലും പ്രതിഫലിക്കുന്നുണ്ട്. മിസൈല്‍ ആക്രമണ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ജപ്പാനിലെ ടോക്കിയോ ഓഹരിസൂചികയിലും ഇടിവ് രേഖപ്പെടുത്തി.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'കനകലതക്ക് വിട' ; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യം

നാനൂറ് പേജുള്ള തിരക്കഥയും, എഴുപതോളം കഥാപാത്രങ്ങളും; 'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നുവെന്ന് മജു

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

SCROLL FOR NEXT