News n Views

ശബരിമലയില്‍ യുവതീപ്രവേശം അനുവദിക്കണ്ടെന്ന് സിപിഎം; കയറേണ്ടവര്‍ കോടതി ഉത്തരവ് കൊണ്ടുവരട്ടെയെന്ന് എ കെ ബാലന്‍

THE CUE

സുപ്രീം കോടതി വിധിയില്‍ അവ്യക്തത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്ത്രീ പ്രവേശനം അനുവദിക്കേണ്ടെന്ന് സിപിഎം. പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീം കോടതി അഞ്ചംഗ ബെഞ്ച് തീര്‍പ്പുണ്ടാക്കിയിട്ടില്ല. അന്തിമവിധി വരുന്നത് വരുന്നത് വരെ കാത്തിരിക്കാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ധാരണയായി.

കോടതി വിധിയില്‍ അവ്യക്തതയുണ്ടെന്ന് സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം നിയമമന്ത്രി എ കെ ബാലന്‍ വ്യക്തമാക്കി. ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കില്ല. ശബരിമലയില്‍ കയറേണ്ട സത്രീകള്‍ കോടതി ഉത്തരവുമായി വരണം. വിശ്വാസികളെ സര്‍ക്കാരിനെതിരെ തിരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം വിലപ്പോകില്ല. മാന്തി പുണ്ണാക്കാന്‍ അനുവദിക്കില്ലെന്നും എ കെ ബാലന്‍ പറഞ്ഞു.

ശബരിമലയിലെത്താന്‍ താല്‍പ്പര്യമുള്ള യുവതികള്‍ക്ക് സംരക്ഷണം നല്‍കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി. പൊലീസ് സംരക്ഷണയില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ അതുസംബന്ധിച്ച് കോടതി ഉത്തരവുമായി വരട്ടെയെന്നും മന്ത്രി പറഞ്ഞു. ആക്ടിവിസം പ്രചരിപ്പിക്കാനുള്ള വേദിയല്ല ശബരിമല. ഇതാണ് തുടക്കം മുതലുള്ള തന്റെ നിലപാട്. തൃപ്തി ദേശായിയെ പോലുള്ളവര്‍ അവരുടെ ശക്തി തെളിയിക്കാനുള്ള ഇടമായി ശബരിമലയെ കാണേണ്ടതില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഞങ്ങളിതാ ശബരിമലയില്‍ പോകുന്നുവെന്ന് ചിലര്‍ പ്രഖ്യാപിക്കുന്നതാണ് പ്രശ്നം. ഭക്തിയല്ല, അവര്‍ക്ക് തങ്ങളുടെ വ്യക്തിപ്രഭാവം പ്രദര്‍ശിപ്പിക്കുകയെന്നതാണ് ലക്ഷ്യം. അത്തരം വ്യക്തിതാല്‍പ്പര്യങ്ങള്‍ക്ക് ഗവണ്‍മെന്റിന് കൂട്ടുനില്‍ക്കാനാവില്ല. ഇത്തരക്കാരുടെ പ്രസ്താവനകള്‍ ചോദിച്ചുവാങ്ങിയും എതിര്‍ക്കുന്നവരുടെ നിലപാട് തേടിയും തീര്‍ത്ഥാടനത്തെ അലങ്കോലമാക്കരുതെന്നാണ് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

ഇനി സത്യം പറയാലോ, ആ സിനിമയുടെ കഥ ഞാന്‍ മുഴുവന്‍ ശ്രദ്ധിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല: അജു വര്‍ഗീസ്

SCROLL FOR NEXT