News n Views

പൊലീസുകാരെ കയറൂരി വിടരുത്, എംഎല്‍എയെ അടക്കം തല്ലിച്ചതച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് സിപിഐ ജില്ലാസെക്രട്ടറി പി രാജു 

THE CUE

കൊച്ചി ഡിഐജി ഓഫീസ് മാര്‍ച്ചിനിടെ എല്‍ദോ എബ്രഹാം എംഎല്‍എയടക്കമുള്ള സിപിഐ നേതാക്കളെയും പ്രവര്‍ത്തകരെയും ക്രൂരമായി തല്ലിച്ചതച്ച പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ജില്ലാ സെക്രട്ടറി പി രാജു. പൊലീസിനെ കയറൂരി വിടരുത്. ചില പൊലീസ് ഉദ്യോഗസ്ഥര്‍ നിരന്തരം ഗുരുതര വീഴ്ച വരുത്തുന്നുവെന്നും രാജു ദ ക്യുവിനോട് പറഞ്ഞു. വൈപ്പിന്‍ കോളജിലെ സംഘര്‍ഷത്തില്‍ ഞാറയ്ക്കല്‍ സിഐ പക്ഷപാതപരമായി പെരുമാറുന്നുവെന്നും ഇദ്ദേഹത്തിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് കൊച്ചി റേഞ്ച് ഡിഐജി ഓഫീസിലേക്ക് സിപിഐ മാര്‍ച്ച് നടത്തിയത്. ലാത്തിച്ചാര്‍ജില്‍ എല്‍ദോ എബ്രഹാം എംഎല്‍എയുടെ കൈ ഒടിഞ്ഞിരുന്നു. ജില്ലാ സെക്രട്ടറി പി രാജുവിനും ,സാരമായി പരിക്കേറ്റു. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അത്യന്തം പ്രതിഷേധാര്‍ഹമാണ് പൊലീസ് നടപടിയെന്നും തങ്ങളെ തല്ലിച്ചതച്ചതിനെതിരെ തുടര്‍പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും പി രാജു വ്യക്തമാക്കി. ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ല പൊലീസിന്റെ ഇത്തരത്തിലുള്ള പെരുമാറ്റം. പാര്‍ട്ടി അതീവ ഗൗരവമാണ് സംഭവം വിലയിരുത്തുന്നതെന്നും രാജു പറഞ്ഞു. സംഭവത്തെ മുഖ്യമന്ത്രി ശക്തമായി അപലപിച്ചിട്ടുണ്ട്. 24 മണിക്കൂറിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. ഇതിന്‍മേല്‍ കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി രാജു ദ ക്യുവിനോട് പറഞ്ഞു. വൈപ്പിന്‍ കോളജില്‍ ഇക്കഴിഞ്ഞയിടെ എസ്എഫ്‌ഐ - എഐഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതില്‍ പരിക്കേറ്റ എഐഎസ്എഫ് പ്രവര്‍ത്തകരെ സന്ദര്‍ശിക്കാനെത്തിയ പി രാജുവിനെ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു.

ഈ വിഷയത്തില്‍ പൊലീസ് പക്ഷപാതപരമായാണ് പെരുമാറിയതന്ന് സിപിഐ ആരോപിക്കുന്നു.ഈ പശ്ചാത്തലത്തിലാണ് ഞാറയ്ക്കല്‍ സിഐക്കെതിരെ നടപടിയാവശ്യപ്പെട്ട് മാര്‍ച്ച് നടത്തിയത്. ജില്ലാ സെക്രട്ടറി പി രാജു, എല്‍ദോ എബ്രഹാം എംഎല്‍എ എന്നിവരുടെ നേതൃത്വത്തിലുള്ള മാര്‍ച്ചില്‍ നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ ഇരുനൂറോളം പേരുണ്ടായിരുന്നു. മാര്‍ച്ച് അക്രമാസക്തമായതോടെ പൊലീസ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ജല പീരങ്കി പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു.എല്‍ദോ എബ്രഹാം ഉല്‍പ്പെടെയുള്ള നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് വളഞ്ഞിട്ട് തല്ലി. അതേസമയം ചില പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT