എറണാകുളം നിപ വിമുക്തം; യുവാവ് ആശുപത്രി വിട്ടു 

എറണാകുളം നിപ വിമുക്തം; യുവാവ് ആശുപത്രി വിട്ടു 

എറണാകുളം ജില്ല നിപ വിമുക്തമായെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രഖ്യാപിച്ചു. നിപ ബാധിച്ച യുവാവ്് ആശുപത്രി വിട്ടു. ചികിത്സയില്‍ കഴിഞ്ഞ കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ നടന്ന ചടങ്ങിലാണ് ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം. 54 ദിവസത്തെ ചികിത്സയ്ക്കു ശേഷമാണ് കോളേജ് വിദ്യാര്‍ത്ഥി കൂടിയായ യുവാവ് ആശുപത്രി വിട്ടത്.

ചികിത്സാരംഗത്ത് സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ കൈകോര്‍ത്തു പിടിച്ചതിന്റെ വിജയമുഹൂര്‍ത്തമാണിതെന്ന് മന്ത്രി പറഞ്ഞു. രണ്ട് തവണയാണ് നിപ മൂലം സംസ്ഥാനം ഉത്കണ്ഠയിലായത്. സ്വകാര്യമേഖലയുടെ പിന്തുണയും രോഗപ്രതിരോധപ്രവര്‍ത്തനത്തിനുണ്ടായെന്നും കെ കെ ശൈലജ പറഞ്ഞു.

എറണാകുളം നിപ വിമുക്തം; യുവാവ് ആശുപത്രി വിട്ടു 
കൊട്ടിഘോഷിക്കപ്പെട്ട ജന്‍ഔഷധി സ്റ്റോറുകള്‍ പലതും അടച്ചു പൂട്ടി കേന്ദ്ര സര്‍ക്കാര്‍; അവശ്യ മരുന്നുകള്‍ പോലും തന്നില്ലെന്ന് ഉടമകള്‍ 

നിപ വൈറസ് ബാധ സംശയിച്ച 338 പേരെ നിരീക്ഷിച്ചു. ഇവരില്‍ 17 പേരെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. 58 പേരുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. നിപ പ്രതിരോധ യജ്ഞത്തില്‍ പങ്കാളികളായ എല്ലാ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രി ഡോക്ടര്‍മാരെയും ജീവനക്കാരെയും ആരോഗ്യവകുപ്പ് , മുന്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള , മറ്റ് വകുപ്പ് ഉദ്യോഗസ്ഥരെയും മന്ത്രി അനുമോദിച്ചു.

എറണാകുളം നിപ വിമുക്തം; യുവാവ് ആശുപത്രി വിട്ടു 
കാട്ടില്‍ കയറി കടുവയെ പേടിക്കണോ?

ബയോ സേഫ്റ്റി ലവല്‍ 3 ലാബുകള്‍ ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് മന്ത്രി ചടങ്ങില്‍ അറിയിച്ചു. തിരുവനന്തപുരത്തെ ലാബ് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. കോഴിക്കോട് ലാബ് ആരംഭിക്കാന്‍ സെന്‍ട്രല്‍ ഗവണ്‍മെന്റ് അനുവാദം നല്‍കിയിട്ടുണ്ട്. ആലപ്പുഴയില്‍ ലാബിനെ കൂടുതല്‍ ശക്തപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ആഗസ്റ്റ് 4 ന് നിപക്കെതിരെ പ്രതിരോധ പ്രവര്‍ത്തനം നടത്തിയവരുടെ സംഗമം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിക്കും.

logo
The Cue
www.thecue.in