Coronavirus

ക്വാറന്റൈനിലാണോ നിവിന്‍ പോളി ഫോണിലുണ്ട്, യൂത്ത് കോണ്‍ഗ്രസിന്റെ ഓണ്‍ കോള്‍ 

THE CUE

കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിയുന്നവരെ നടന്‍ നിവിന്‍ പോളി ഫോണില്‍ വിളിച്ച് സംസാരിക്കുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ ഓണ്‍കോള്‍ ക്യാമ്പെയിനിന്റെ ഭാഗമായാണ് താരം ഇവരുമായി സംസാരിക്കുന്നത്.

ഞായറാഴ്ച രാവിലെ 11 മണി മുതല്‍ ഓണ്‍കോളില്‍ നിവിന്‍ പോളി പങ്കുചേരുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഫി പറമ്പില്‍ അറിയിച്ചിരുന്നു. കൊവിഡ് ബാധിതര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും ഐക്യദാര്‍ഢ്യം അറിയക്കുന്നതിന്റെ ഭാഗമായാണ് യൂത്ത് കോണ്‍ഗ്രസ് ഓണ്‍കോള്‍ ക്യാമ്പെയിന്‍ ആരംഭിച്ചിരിക്കുന്നത്.

കൊവിഡ് 19 ബാധിതരോ നിരീക്ഷണത്തില്‍ കഴിയുന്നവരോ സമൂഹത്തില്‍ ഒറ്റപ്പെടേണ്ടവരല്ല. അവര്‍ ശാരീരികമായി തനിച്ചായി പോയത് നമുക്ക് എല്ലാവര്‍ക്കും വേണ്ടിയാണെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കിയിരുന്നു. നിവിന്‍ പോളിയെ കൂടാതെ വരും ദിവസങ്ങളില്‍ പല മേഖലകളിലുള്ള പ്രമുഖരും ഓണ്‍കോളിന്റെ ഭാഗമായി ക്വാറന്റൈനിലുള്ളവരോട് സംസാരിക്കുമെന്നും ഷാഫി പറമ്പില്‍ അറിയിച്ചിട്ടുണ്ട്.

'കനകലതക്ക് വിട' ; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യം

നാനൂറ് പേജുള്ള തിരക്കഥയും, എഴുപതോളം കഥാപാത്രങ്ങളും; 'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നുവെന്ന് മജു

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

SCROLL FOR NEXT