കാല്‍നടയായി ഡല്‍ഹിയില്‍ നിന്ന് മധ്യപ്രദേശിലേക്ക്, 200 കിലോമീറ്റര്‍ താണ്ടിയപ്പോള്‍ കുഴഞ്ഞുവീണ് മരണം 

കാല്‍നടയായി ഡല്‍ഹിയില്‍ നിന്ന് മധ്യപ്രദേശിലേക്ക്, 200 കിലോമീറ്റര്‍ താണ്ടിയപ്പോള്‍ കുഴഞ്ഞുവീണ് മരണം 

കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണായതോടെ കാല്‍നടയായി ഡല്‍ഹിയില്‍ നിന്ന് യാത്ര തിരിച്ച യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മധ്യപ്രദേശ് മൊറീന സ്വദേശിയും 38 കാരനുമായ റണ്‍വീര്‍ സിങ്ങാണ് മരിച്ചത്. യാത്രയാരംഭിച്ച് 200 കിലോമീറ്റര്‍ പിന്നിട്ട് ആഗ്രയിലെത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. മൂന്ന് ദിവസമെടുത്താണ് ഇയാള്‍ 200 കിലോമീറ്റര്‍ പിന്നിട്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഉപജീവനമാര്‍ഗം ഇല്ലാതാവുകയും ഭക്ഷണം ലഭിക്കാത്ത അവസ്ഥയുമുണ്ടായതോടെയാണ് ആയിരക്കണക്കിന് അതിഥി തൊഴിലാളികള്‍ തങ്ങളുടെ നാടുകളിലേക്ക് തിരികെ പോകാന്‍ നിര്‍ബന്ധിതരായത്.

കാല്‍നടയായി ഡല്‍ഹിയില്‍ നിന്ന് മധ്യപ്രദേശിലേക്ക്, 200 കിലോമീറ്റര്‍ താണ്ടിയപ്പോള്‍ കുഴഞ്ഞുവീണ് മരണം 
ഉത്തരേന്ത്യയില്‍ കാല്‍നടയായും ബസ്സുകളില്‍ തിക്കിത്തിരക്കിയും അതിഥി തൊഴിലാളികളുടെ കൂട്ടപ്പലായനം ; സുരക്ഷയൊരുക്കാതെ സര്‍ക്കാരുകള്‍ 

കൂടാതെ താമസ സൗകര്യങ്ങള്‍ ലഭിക്കാത്തതും ഇവരെ കടുത്ത പ്രയാസത്തിലാക്കി. നിവൃത്തിയില്ലാതെ സ്വന്തം നാടുകളിലേക്ക് പലായനം ചെയ്യുന്നവരില്‍ ഒരാളായിരുന്നു രണ്‍വീര്‍ സിങ്ങ്. നാടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് സുരക്ഷിതത്വമൊരുക്കുന്നതില്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളോ കേന്ദ്രമോ ജാഗ്രത പുലര്‍ത്താത്തതും കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. സൗത്ത് ഡല്‍ഹിയിലെ തുഗ്ലക്കാബാദിലെ ഒരു ഹോട്ടലിലെ ഭക്ഷണ വിതരണ തൊഴിലാളിയായിരുന്നു രണ്‍വീര്‍ സിങ്. മറ്റ് രണ്ടുപേര്‍ക്കൊപ്പമാണ് ഇയാള്‍ സ്വന്തം നാടായ മൊറീനയിലേക്ക് യാത്ര തിരിച്ചത്. ശനിയാഴ്ച രാവിലെ ആഗ്രയിലെത്തിയപ്പോഴാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍ കുഴഞ്ഞുവീഴുകയും ചെയ്തു. ആശുപത്രിയിലെത്തിക്കും മുന്‍പേ മരണം സംഭവിച്ചിരുന്നു.

കാല്‍നടയായി ഡല്‍ഹിയില്‍ നിന്ന് മധ്യപ്രദേശിലേക്ക്, 200 കിലോമീറ്റര്‍ താണ്ടിയപ്പോള്‍ കുഴഞ്ഞുവീണ് മരണം 
ഈ മഹാമാരിക്ക് പ്രത്യേക മതമെന്നില്ല, മറ്റെന്തിനേക്കാള്‍ വിലപ്പെട്ടത് ജീവന്‍, കോവിഡ് നിലനില്‍പ്പിനുള്ള സമരമെന്ന് സാമുദായിക നേതാക്കള്‍

മൊറീനയിലെത്താന്‍ ഇദ്ദേഹത്തിന് 100 കിലോമീറ്റര്‍ കൂടി താണ്ടേണ്ടതുണ്ടായിരുന്നു. ഹൃദയ പേശികളിലേക്ക് രക്തം എത്താതെ വരുന്ന മയോ കാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍ ആണ് മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. യാത്ര ശരീരത്തിനേല്‍പ്പിച്ച ആയാസത്തെ തുടര്‍ന്നാണ് ഇങ്ങനെ സംഭവിച്ചത്. ഭക്ഷണ വിതരണ ശൃംഖലകളെ ലോക്ക് ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും സാധനങ്ങളുടെ ലഭ്യതക്കുറവും തൊഴിലാളികള്‍ വീടുകളില്‍ തുടരേണ്ടിവന്നതും കാരണമാണ് രണ്‍വീര്‍ സിങ്ങിന്റെ വിഭാഗം അടഞ്ഞുപോയത്. ഇതേ തുടര്‍ന്നാണ് ഇയാള്‍ നാടുപിടിക്കാനായി കാല്‍നടയായി യാത്രയാരംഭിച്ചത്. കൂട്ടപ്പലായനത്തില്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യ സംഭവമാണിത്.

Related Stories

No stories found.
logo
The Cue
www.thecue.in