Coronavirus

'രാജ്യത്തെ കൊവിഡ് വ്യാപനത്തിന് കാരണം തബ്‌ലീഗുകാര്‍'; വിദ്വേഷ പ്രസ്താവനയുമായി യോഗി ആദിത്യനാഥ്

രാജ്യത്ത് കൊവിഡ് വ്യാപിക്കാന്‍ കാരണം തബ്‌ലീഗ് ജമാഅത്തെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ് രാജ്യത്ത് രോഗം പരത്തിയതെന്നും ആജ് തകിന്റെ ഇ-അജണ്ട പരിപാടിയില്‍ യോഗി ആരോപിച്ചു.

'തബ്‌ലീഗ് പ്രവര്‍ത്തകര്‍ ചെയ്തത് അപലപനീയമായ കാര്യമാണ്. അവര്‍ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍, ലോക്ക് ഡൗണിന്റെ ആദ്യഘട്ടത്തില്‍ തന്നെ രാജ്യത്തിന് കൊവിഡിനെ നിയന്ത്രിക്കാന്‍ കഴിയുമായിരുന്നു. തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ചെയ്തത് ക്രിമിനല്‍ കുറ്റമാണ്. തബ്‌ലീഗ് ജമാഅത്തില്‍ പങ്കെടുത്ത 3,000 പേരാണ് ഉത്തര്‍പ്രദേശില്‍ എത്തിയത്', യോഗി പറഞ്ഞു.

അസുഖം വരുന്നത് ഒരു കുറ്റമല്ല. പക്ഷെ കൊവിഡ് പോലൊരു രോഗം മറച്ചു വെക്കുന്നത് തീര്‍ച്ചയായും കുറ്റകൃത്യമാണ്. നിയമം ലംഘിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഔദ്യോഗിക കണക്കനുസരിച്ച് ഉത്തര്‍പ്രദേശില്‍ ശനിയാഴ്ച രാവിലെ വരെ 2,328 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 42 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT