Coronavirus

ഇന്ത്യ അടക്കമുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളെ കാത്തിരിക്കുന്നത് 40 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യമെന്ന് ലോകബാങ്ക് 

THE CUE

കൊവിഡ് മൂലം പ്രതിസന്ധിയിലായ ഇന്ത്യ അടക്കമുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളെ കാത്തിരിക്കുന്നത് 40 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യമെന്ന് ലോകബാങ്ക്. എട്ട് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ദക്ഷിണേഷ്യന്‍ മേഖല ഈ വര്‍ഷം, 1.8% മുതല്‍ 2.8% വരെ സാമ്പത്തിക വളര്‍ച്ചയാകും രേഖപ്പെടുത്തുകയെന്നും ലോകബാങ്കിന്റെ സൗത്ത് ഏഷ്യ ഇക്കണോമിക്‌സ് ഫോക്ക്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം കുറവാണെങ്കിലും, പ്രതിരോധത്തിനായി സ്വീകരിച്ച നടപടികള്‍ ഉടനീളമുള്ള വിതരണ ശൃംഖലകളെ തടസപ്പെടുത്തി. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഉണ്ടായ നിശ്ചലാവസ്ഥ രാജ്യങ്ങളിലെ തൊഴിലാളികളെ ഗുരുതരമായി ബാധിച്ചു. കോടിക്കണക്കിനാളുകള്‍ക്ക് ജോലിയില്ലാതെയായി. വന്‍കിട-ചെറുകിട ബിസിനസുകള്‍ തടപ്പെട്ടു. നിരവധി പേരാണ് ജോലി ചെയ്യുന്ന നഗരങ്ങളില്‍ നിന്ന് സ്വന്തം ഗ്രാമങ്ങളിലേക്ക് തിരിച്ചെത്തിയത്. കൂടുതല്‍ സാമ്പത്തിക, ധനപരമായ നടപടികള്‍ പ്രഖ്യാപിക്കാന്‍ രാജ്യങ്ങളോട് ആവശ്യപ്പെട്ടതായും ലോകബാങ്ക് റിപ്പോര്‍ട്ട് പറയുന്നു.

വൈറസ് വ്യാപനം ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ടൂറിസം മേഖലയെ സാരമായി ബാധിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ടൂറിസം മേഖലയിലുണ്ടായ തിരിച്ചടി ഈ രാജ്യങ്ങളിലെ സാമ്പത്തിക അടിത്തറയെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. നിര്‍മാണ മേഖലയില്‍ പ്രത്യേകിച്ച് വസ്ത്രനിര്‍മാണ-കയറ്റുമതി മേഖലയിലുണ്ടായ തിരിച്ചടിയും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായേക്കും. രാജ്യങ്ങള്‍ അഭിമുഖീകരിക്കാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി സാമൂഹിക അസന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്നും ലോകബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT