മൂന്നു സോണുകളാക്കി നിയന്ത്രണം; രാജ്യത്ത് സ്മാര്‍ട്ട് ലോക്ക് ഡൗണ്‍ നടപ്പാക്കിയേക്കും

മൂന്നു സോണുകളാക്കി നിയന്ത്രണം; രാജ്യത്ത് സ്മാര്‍ട്ട് ലോക്ക് ഡൗണ്‍ നടപ്പാക്കിയേക്കും

കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് സ്മാര്‍ട്ട് ലോക്ക്ഡൗണ്‍ നടപ്പാക്കിയേക്കുമെന്ന് സൂചന. ഏപ്രില്‍ 14ന് ശേഷമാകും പുതിയ രീതിയിലുള്ള നിയന്ത്രണങ്ങള്‍ നടപ്പിലാക്കുകയെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്മാര്‍ട്ട് ലോക്ക് ഡൗണിന്റെ ഭാഗമായി രാജ്യത്തെ മൂന്ന് സോണുകളായി മാറ്റിയാകും നിയന്ത്രണങ്ങള്‍ നടപ്പാക്കുക. കൊവിഡ് 19ന്റെ തീവ്രത കണക്കിലെടുത്ത് റെഡ്, ഓറഞ്ച്, ഗ്രീന്‍ എന്നിങ്ങനെയാണ് സോണുകള്‍. കൊവിഡ് രോഗികളുടെ എണ്ണം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലങ്ങളെയാകും റെഡ് സോണായി പ്രഖ്യാപിക്കുക. ഇവിടെ യാതൊരു തരത്തിലുമുള്ള പ്രവര്‍ത്തനങ്ങളും അനുവദിക്കില്ല.

കൊറോണ ബാധിതരുടെ എണ്ണം വളരെ കുറവ് റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലങ്ങള്‍ ഓറഞ്ച് സോണായി പ്രഖ്യാപിക്കും. ഈ മേഖലകളില്‍ അത്യാവശ്യം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. കൃഷി, വിളവെടുപ്പ്, അത്യാവശ്യമെങ്കില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവ അനുവദിക്കും.

കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത സ്ഥലങ്ങളെ ഗ്രീന്‍ സോണായി പ്രഖ്യാപിക്കും. നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് അനുവദിക്കും സാമൂഹിക അകലം പാലിച്ചു കൊണ്ട് ഇവിടെ സൂഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചേക്കും.

Related Stories

No stories found.
logo
The Cue
www.thecue.in