Coronavirus

‘സര്‍ക്കാര്‍ പറയുന്നതൊന്നും തൊഴിലുടമകള്‍ ചെയ്തുതരുന്നില്ല’, എങ്ങനെയങ്കിലും നാട്ടിലെത്തമെന്ന് അതിഥിതൊഴിലാളികള്‍ 

THE CUE

നാട്ടില്‍ പോകണമെന്ന ആവശ്യത്തില്‍ ഉറച്ച് അതിഥി തൊഴിലാളികള്‍. തങ്ങള്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്നും, നാട്ടില്‍ പോകാന്‍ വാഹനം ഏര്‍പ്പാടാക്കി തരണമെന്നും ആവശ്യപ്പെട്ട് അല്‍പ്പസമയം മുമ്പാണ് കോട്ടയം പായിപ്പാട് അതിഥി തൊഴിലാളികള്‍ പ്രതിഷേധം ആരംഭിച്ചത്. സര്‍ക്കാര്‍ പറയുന്നതൊന്നും തൊഴിലുടമകള്‍ ചെയ്തുതരുന്നില്ലെന്നും, വീട്ടുകാരുടെ കാര്യമോര്‍ക്കുമ്പോള്‍ ആശങ്കയുണ്ടെന്നും, പ്രതിഷേധം നടത്തുന്ന അതിഥി തൊഴിലാളികളില്‍ ഒരാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഞങ്ങളുടെ ആരുടെയും കയ്യില്‍ പൈസയില്ല, ഭക്ഷണം കിട്ടാത്തതല്ല കൂടുതല്‍ പ്രശ്‌നം. ഞങ്ങള്‍ക്ക് നാട്ടില്‍ എത്തണം. അവിടെ വീട്ടുകാരുണ്ട്, കുട്ടികളുണ്ട്. അവരുടെ കാര്യം ഓര്‍ത്ത് ആശങ്കയുണ്ട്. തീവണ്ടിയില്ല അതിനാല്‍ കേരള സര്‍ക്കാര്‍ ഞങ്ങളെ നാട്ടിലെത്തിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. മലയാളികള്‍ക്ക് നല്‍കുന്ന പരിഗണന തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

അതേസമയം ഇത്രയും ആളുകളെ ഒരുമിച്ച് നാടുകളിലേക്ക് അയക്കുക എന്നത് പ്രായോഗികമല്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്. ഇവര്‍ക്ക് ഭക്ഷണം ഉള്‍പ്പടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിരുന്നുവെന്നും, എന്നാല്‍ നാട്ടില്‍ പോകുക എന്ന ആവശ്യത്തില്‍ ഇവര്‍ ഉറച്ചു നില്‍ക്കുകയാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. അതിഥി തൊഴിലാളികളെ എത്രയും പെട്ടെന്ന് പ്രതിഷേധത്തില്‍ നിന്ന് പിന്തിരിപ്പിച്ച് മാറ്റാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

SCROLL FOR NEXT