Coronavirus

‘കേരള മോഡലിനോടുള്ള വഞ്ചന’; ജോലി നഷ്ടപ്പെട്ടടക്കം മടങ്ങുന്നവരില്‍ നിന്ന് ക്വാറന്റൈന് പണം ഈടാക്കുന്നത് സങ്കടകരമെന്ന് ശശി തരൂര്‍ 

THE CUE

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികളില്‍ നിന്ന് ക്വാറന്റൈനില്‍ കഴിയാനുള്ള പണം ഈടാക്കുന്നതിനെതിരെ ഡോ. ശശി തരൂര്‍ എംപി. സര്‍ക്കാര്‍ തീരുമാനം കേരളത്തിന്റെ ആരോഗ്യ മോഡലിനോടുള്ള ചതിയാണെന്ന് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. നടപടി ദുഖകരമാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മടങ്ങുന്ന പലരും ജോലി നഷ്ടപ്പെട്ടാണ് എത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശശി തരൂരിന്റെ ട്വീറ്റ്

മടങ്ങുന്ന പ്രവാസികളില്‍ പലരും ജോലി നഷ്ടപ്പെട്ടാണ് വരുന്നത്. ക്വാറന്റൈന് അവരില്‍ നിന്ന് പണം ഈടാക്കുന്നത് സങ്കടകരം മാത്രമല്ല കേരള ആരോഗ്യസംരക്ഷണ മാതൃകയോടുള്ള വഞ്ചനയുമാണ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പ്രവാസികളുടെ ക്വാറന്റൈന്‍ ചെലവ് സര്‍ക്കാര്‍ തന്നെ വഹിക്കുമെന്നാണ് മുഖ്യമന്ത്രി നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ ഇനിമുതല്‍ അവരവര്‍ തന്ന വഹിക്കണമെന്ന് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കുകയായിരുന്നു. എത്രയാണ് ചെലവ് വരികയെന്ന് വിശദീകരിച്ചിട്ടുമില്ല. ഇതുവരെ ക്വാറന്റൈന്‍ സൗജന്യമായിരുന്നു. കൊവിഡ് ബാധയുണ്ടായാല്‍ ചികിത്സയും സൗജന്യമാണ്. ഇത് വലിയ സാമ്പത്തിക ഞെരുക്കമുണ്ടാക്കുന്നുവെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. കേന്ദ്രസര്‍ക്കാരില്‍ നിന്ന് മതിയായ സഹായം ലഭിക്കുന്നില്ലെന്നും സര്‍ക്കാര്‍ പറയുന്നു. ജോലി നഷ്ടപ്പെട്ടവര്‍ ഗള്‍ഫിലെ ചില സംഘടനകളുടെ കനിവിലാണ് ടിക്കറ്റെടുത്ത് നാട്ടിലെത്തുന്നത്. അങ്ങനെയുള്ളവരില്‍ നിന്നടക്കം ക്വാറന്റൈന്‍ ചാര്‍ജ് ഈടാക്കുന്നതിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധമുയരുകയാണ്.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT