Coronavirus

‘ട്രെയിനുകളെ ഐസൊലേഷന്‍ വാര്‍ഡുകളടക്കമുള്ള ആശുപത്രികളാക്കി മാറ്റാം’; വേറിട്ട ആശയവുമായി അസറ്റ് ഹോംസ് 

THE CUE

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ട്രെയിനുകള്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ അടക്കമുള്ള ആശുപത്രികളാക്കി മാറ്റാമെന്ന ആശയവുമായി അസറ്റ് ഹോംസ്. സമൂഹവ്യാപനം വഴി കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യം ഇന്ത്യയിലുണ്ടായാല്‍ ദിവസങ്ങള്‍ കൊണ്ട് തന്നെ ഇത്തരം ആശുപത്രികള്‍ സജ്ജമാക്കാനാകുമെന്ന് അസറ്റ് ഹോംസ് മാനേജിങ് ഡയറക്ടര്‍ വി സുനില്‍ കുമാര്‍ ദ ക്യുവിനോട് പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഈ ആശയം ബന്ധപ്പെട്ട അധികാരികള്‍ക്ക് മുന്നില്‍ വെച്ചിട്ടുണ്ടെന്നും സുനില്‍കുമാര്‍ പറഞ്ഞു. ആശയം എന്ന നിലയില്‍ പോസ്റ്റീവ് മറുപടിയാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ലഭിച്ചതെന്നും, വികസിത രാജ്യങ്ങള്‍ പോലും ഇങ്ങനെയൊരു ആശയം നടപ്പാക്കിയിട്ടില്ലാത്തതിനാല്‍ പദ്ധതി എങ്ങനെ ചെയ്യാനാകും എന്നതിനെ പറ്റി അധികൃതര്‍ ആലോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വി സുനില്‍കുമാര്‍, എം.ഡി അസറ്റ് ഹോംസ് 

അനുമതി ലഭിച്ചാല്‍ അഞ്ചോ ആറോ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ട്രെയിന്‍ കോച്ചുകള്‍ ആശുപത്രികളാക്കാന്‍ സാധിക്കും. ഇന്ത്യന്‍ റെയില്‍വേയുടെ കീഴില്‍ ശരാശരി 23 മുതല്‍ 30 വരെ കോച്ചുകളുള്ള 12,617 ട്രെയിനുകള്‍ ഉണ്ട്. ഇപ്പോള്‍ രാജ്യത്തിനുള്ള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഉപയോഗിച്ച്, ചെറിയ മാറ്റം വരുത്തിയാല്‍ തന്നെ ഇവ ആശുപത്രികളാക്കാന്‍ പ്രായാസമുണ്ടാകില്ല. രാജ്യത്ത് ഒരു കോടി കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍വെ ശൃംഖലയുണ്ട്. ആവശ്യം വരുന്ന ഏതു സ്ഥലത്തേക്കും ഈ ആശുപത്രികള്‍ക്ക് എത്താന്‍ സാധിക്കും. ആയിരക്കണക്കിന് ആളുകള്‍ക്ക് ദിവസേന ചികിത്സ ലഭ്യമാക്കാമെന്നും സുനില്‍കുമാര്‍ ദ ക്യുവിനോട് പറഞ്ഞു.

ആവശ്യം വന്നാല്‍ ഏറ്റവും എളുപ്പത്തില്‍ ആശുപത്രികളാക്കി മാറ്റാന്‍ കഴിയുന്ന സ്ഥലങ്ങള്‍ ഏതൊക്കെയെന്ന് ആലോചിച്ചപ്പോഴാണ് ഏറ്റവും നല്ലത് ട്രെയിനുകള്‍ തന്നെയാണെന്ന ആശയം ഉണ്ടായത്. ഐസൊലേഷന്‍ വാര്‍ഡ് അടക്കം എല്ലാ സജ്ജീകരണങ്ങളും ട്രെയിനില്‍ ഒരുക്കാന്‍ സാധിക്കും. കണ്‍സള്‍ട്ടേഷന്‍ റൂം, മെഡിക്കല്‍ സ്‌റ്റോര്‍, ഐസിയു, പാന്‍ട്രി, മെഡിക്കല്‍ സ്റ്റോര്‍ എന്നിവയടക്കം ട്രെയിനില്‍ ക്രമീകരിക്കാം. ഇതിന് ഏതെങ്കിലും രീതിയിലുള്ള സഹായം ആവശ്യമാണെങ്കില്‍, അത് സൗജന്യമായി ചെയ്ത് നല്‍കാന്‍ തങ്ങള്‍ തയ്യാറാണെന്നും അസറ്റ് ഹോംസ് മാനേജിങ് ഡയറക്ടര്‍ വി സുനില്‍ കുമാര്‍ ദ ക്യുവിനോട് പറഞ്ഞു.

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

"വേണ്ടെന്നേ.. ഞാന്‍ മൂന്നാമത്തെ ടേക്കേ വയ്ക്കൂ.." ഫഹദിനോട് അല്‍ത്താഫ് ചൂടായ സംഭവം

SCROLL FOR NEXT