Coronavirus

ഡല്‍ഹിയില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ തിരുവനന്തപുരത്തെത്തി; രോഗലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി

ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്കുള്ള ആദ്യ പ്രത്യേക ട്രെയിന്‍ തിരുവനന്തപുരത്തെത്തി. കോഴിക്കോടും എറണാകുളത്തും ട്രെയിനിന് സ്‌റ്റോപ്പുണ്ടായിരുന്നു. 400 പേരാണ് തിരുവനന്തപുരത്ത് ഇറങ്ങിയത്. രോഗലക്ഷണം കണ്ടെത്തിയ ഒരാളെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

കോഴിക്കോട് ഇറങ്ങിയ ആറ് പേരിലും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. രോഗലക്ഷണങ്ങളുള്ളവരെ ആംബുലന്‍സിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരോടൊപ്പം യാത്ര ചെയ്തവരെ നിരീക്ഷണത്തിലാക്കി. രോഗലക്ഷണമില്ലാത്തവര്‍ സ്വന്തം വാഹനങ്ങളിലും കെഎസ്ആര്‍ടിസി ബസുകളിലുമായാണ് അതാത് ജില്ലകളിലേക്ക് യാത്ര തിരിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വ്യാഴാഴ്ച രാത്രി 10 മണിക്കാണ് ട്രയിന്‍ സംസ്ഥാനത്തെ ആദ്യ സ്റ്റോപ്പായ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയത്. 198 യാത്രക്കാര്‍ ഇവിടെ ഇറങ്ങി. എറണാകുളം സൗത്ത് ജംങ്ഷനില്‍ പുലര്‍ച്ചെ 1.40ന് ട്രെയിനെത്തി. 269 പേരാണ് ഇറങ്ങിയത്.

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT