Coronavirus

‘കരുതലില്‍ കേരളം ലോകത്തുതന്നെ ഒന്നാമത്’; മകന് കൊവിഡ് ഭേദമായതില്‍ നന്ദിയറിയിച്ച് എം പത്മകുമാര്‍ 

THE CUE

കൊവിഡ് 19 ബാധിതനായി കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട മകന്‍ രോഗവിമുക്തനായതില്‍ സര്‍ക്കാരിനും ജില്ലാ ഭരണകൂടത്തിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തി സംവിധായകന്‍ എം പത്മകുമാര്‍. മകന്‍ ആകാശും അവന്റെ സഹപ്രവര്‍ത്തകന്‍ എല്‍ദോ മാത്യുവും ആശുപത്രി വിട്ട കാര്യം സംവിധായകന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്കും ജില്ലാ കളക്ടര്‍ എസ് സുഹാസിനും ഒരുപാട് സ്‌നേഹമെന്നും പത്മകുമാര്‍ കുറിച്ചു. പാരീസില്‍ വെച്ചാണ് ഇരുവര്‍ക്കും രോഗബാധയുണ്ടായത്. ജനങ്ങളോടുള്ള കരുതലിന്റെ കാര്യത്തില്‍ കേരളം ലോകത്ത് തന്നെ ഒന്നാമതാണെന്നും പത്മകുമാര്‍ വ്യക്തമാക്കുന്നു.

മാര്‍ച്ച് 16 നാണ് ഇരുവരും ഡല്‍ഹിയിലെത്തിയത്. കൊറോണ വൈറസ് ബാധിതനുമായി പാരീസില്‍ വെച്ച് ഇരുവര്‍ക്കും സമ്പര്‍ക്കമുണ്ടായതായി സംശയമുണ്ടായിരുന്നു. ഇക്കാര്യം അധികൃതരെ അറിയിച്ചു. ആദ്യം 12 മണിക്കൂര്‍ ഡല്‍ഹി വിമാനത്താവളത്തില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞു. രോഗലക്ഷണള്‍ ഇല്ലാത്തതിനാല്‍ യാത്ര തുടര്‍ന്ന് 17 ന് കൊച്ചിയിലെത്തി. ഇതോടെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദേശം ലഭിച്ചു. തുടര്‍ന്ന് രണ്ടുപേരും ഒരുവീട്ടില്‍ തന്നെ ക്വാറന്റൈനില്‍ കഴിഞ്ഞു. മാര്‍ച്ച് 23 ഓടെ രോഗലക്ഷണങ്ങള്‍ പ്രകടമായി. ഇതോടെ ഇവരെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മറ്റാരുമായും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാതിരുന്നതിനാല്‍ ഇവരുടെ റൂട്ട് മാപ്പ് തയ്യാറാക്കേണ്ടി വന്നില്ല. ഇവരുടെ മാതൃകാ സമീപനത്തില്‍ അധികൃതര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവുകയും ചെയ്തു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT