Coronavirus

ഷാഹീദ് അഫ്രീദിക്ക് കോവിഡ്; എല്ലാവരുടെയും പ്രാര്‍ത്ഥന വേണമെന്ന് താരം

മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിക്ക് കോവിഡ് ബാധിച്ചു. ഷാഹിദ് അഫ്രീദി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ട ഷാഹിദ് അഫ്രീദി കോവിഡ് പരിശോധനയ്ക്ക് വിധേയനാവുകയായിരുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥന തനിക്കൊപ്പമുണ്ടാകണമെന്ന് ട്വിറ്ററിലൂടെ താരം ആവശ്യപ്പെട്ടു.

ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് ഷാഹീദ് അഫ്രീദിക്ക് ശാരീരിക അസ്വാസ്ഥ്യം തുടങ്ങിയത്. കോവിഡ് ബാധിച്ചതെങ്ങനെയെന്ന് താരം പുറത്തുവിട്ടിട്ടില്ല. സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഷാഹീദ് അഫ്രീദി കോവിഡ് മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിച്ചിരുന്നു.

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളായ തൗഫീഖ് ഉമര്‍, സഫര്‍ സര്‍ഫ്രാസിനും നേരത്തെ കോവിഡ് ബാധിച്ചിരുന്നു. സഫര്‍ സര്‍ഫ്രാസ് കഴിഞ്ഞ മാസം കോവിഡ് മൂലം മരിച്ചു.

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

ഭരണനേട്ടത്തിന് 45 ആണ്ട്; അജ്മാനിൽ 45 കണ്ടൽച്ചെടികൾ നട്ട് വിദ്യാർഥികൾ

'ദി തേര്‍ഡ് മര്‍ഡര്‍' വെള്ളിയാഴ്ച തിയറ്ററുകളില്‍; സെലിബ്രിറ്റി ഷോയില്‍ മികച്ച പ്രതികരണം

SCROLL FOR NEXT