Coronavirus

ക്വാറന്റൈന്‍ കേന്ദ്രത്തില്‍ മദ്യപിച്ചയാള്‍ക്ക് കൊവിഡ് ; കുപ്പി കയറില്‍ കെട്ടി നല്‍കിയവരെ നിരീക്ഷണത്തിലാക്കി

പത്തനംതിട്ട അടൂരില്‍ നിരീക്ഷണ കേന്ദ്രത്തില്‍ മദ്യപിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇയാള്‍ക്ക് മദ്യം എത്തിച്ചുനല്‍കിയ രണ്ട് പേരോട് ക്വാറന്റൈനില്‍ പോകാന്‍ പൊലീസ് നിര്‍ദേശിച്ചു. കിളിവയല്‍, കുളക്കട സ്വദേശികളാോടാണ് അടൂര്‍ എസ് ഐ ശ്രീജിത്ത് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചത്. ഒരാളുടെ വീട്ടില്‍ നേരിട്ടെത്തിയും മറ്റൊരാളോട് ഫോണിലൂടെയും ഇക്കാര്യം ധരിപ്പിക്കുകയായിരുന്നു. മദ്യക്കുപ്പി കവറിലാക്കി കയറില്‍ കെട്ടിതൂക്കിയാണ് നിരീക്ഷണകേന്ദ്രത്തിന്റെ മുകളിലേക്ക് എത്തിച്ചുകൊടുത്തത്. ദുബായില്‍ നിന്നെത്തി ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിഞ്ഞ യുവാവാണ് മദ്യപിച്ചത്.

തുടര്‍ന്ന് ഇയാള്‍ ബഹളം വെയ്ക്കുകയും ഒരു മുറിയില്‍ കയറി വാതില്‍ അടച്ചിട്ടിരിക്കുകയും ചെയ്തു. മണിക്കൂറുകളോളം ഇത് തുടര്‍ന്നതോടെ പൊലീസും ജനപ്രതിനിധികളും ചേര്‍ന്ന് അനുനയിപ്പിച്ച് പത്തനംതിട്ട ജില്ലാ ജനറല്‍ ആശുപത്രിയിലാക്കി. അതിനിടെ ശനിയാഴ്ച പരിശോധനാഫലം പുറത്തുവന്നപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബൈക്കില്‍ എത്തിയ സുഹൃത്തുക്കള്‍ നിരീക്ഷണ കേന്ദ്രത്തിന്റെ പുറകിലൂടെ പ്ലാസ്റ്റിക് കവറില്‍ മദ്യം വെച്ച് കയറില്‍ കെട്ടി മുകളിലെത്തിക്കുകയായിരുന്നു. മദ്യക്കുപ്പിയിലോ കവറിലോ കയറിലോ സ്പര്‍ശിച്ചിട്ടുണ്ടാകാം എന്നതിനാലാണ് മറ്റ് രണ്ടുപേര്‍ക്ക് ക്വാറന്റൈന്‍ നിര്‍ദേശിച്ചിരിക്കുന്നതെന്ന് അടൂര്‍ എസ് ഐ ശ്രീജിത്ത് വ്യക്തമാക്കി.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT