Coronavirus

'ആരോഗ്യമന്ത്രിക്ക് മീഡിയാ മാനിയ'; കൊവിഡ്19നെ ഇമേജ് ബില്‍ഡിംഗിന് ഉപയോഗിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തെ പ്രതിശ്ചായ കൂട്ടുന്നതിനായി ആരോഗ്യമന്ത്രി കെ കെ ശൈലജ ഉപയോഗിക്കുന്നുവെന്ന വിമര്‍ശനവുമായി പ്രതിപക്ഷം. ദിവസത്തില്‍ പലതവണ മാധ്യമങ്ങളെ കാണുന്നതെന്തിനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. മീഡിയ മാനിയ വല്ലാതെ കൂടുകയാണ്. ഇമേജ് ബില്‍ഡിംഗ് നടത്തുകയാണ്. ഇത് ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ചോദ്യം ചെയ്യരുതെന്നും ദൈവമാണെന്നുമുള്ള രീതിയിലാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ പെരുമാറുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍ ആരോപിച്ചു. ചോദ്യങ്ങളോട് അസഹിഷ്ണുത കാണിക്കുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന പ്രമേയം നിയമസഭ അവതരിപ്പിച്ചെങ്കിലും പ്രതിപക്ഷത്തിന്റെ പിന്തുണയുണ്ടായില്ല. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിക്കുന്ന നിര്‍ദേശം മുന്നോട്ട് വെച്ചപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിന്തുണ അറിയിച്ചിരുന്നു.

കൊവിഡ് 19 ബാധയുടെ പശ്ചചാത്തലത്തില്‍ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാനുള്ള ഭരണപക്ഷത്തിന്റെ നിര്‍ദേശത്തെയും പ്രതിപക്ഷം എതിര്‍ത്തു. ജനങ്ങളില്‍ അനാവശ്യഭീതിയുണ്ടാക്കുമെന്ന് പ്രതിപക്ഷാംഗങ്ങള്‍ പറയുന്നു.

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT