Coronavirus

കൊവിഡിനെ തുരത്താന്‍ അണുനാശിനി കുത്തിവെയ്ക്കാമെന്ന് ട്രംപ് ; ആളെ കൊല്ലുന്നതെന്ന് വിദഗ്ധര്‍

കൊറോണ വൈറസിനെ തുരത്താന്‍ അണുനാശിനി കുത്തിവെച്ചാല്‍ മതിയെന്ന അശാസ്ത്രീയവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അല്ലെങ്കില്‍ അണുനാശിനി കൊണ്ട് ശരീരത്തിന്റെ ഉള്‍ഭാഗം വൃത്തിയാക്കുന്നത് പരിശോധിക്കണമെന്നാണ് ട്രംപ് പറഞ്ഞത്. എന്നാല്‍ ഈ വാദം തള്ളി വിദഗ്ധര്‍ രംഗത്തെത്തി. അണുനാശിനി കുത്തിവെച്ചാല്‍ ജീവന്‍ അപകടത്തിലാവുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. കൊവിഡ് 19 അവലോകന യോഗശേഷമുള്ള പ്രതിദിന വാര്‍ത്താസമ്മേളനത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇക്കാര്യം ഉന്നയിച്ചത്. വൈറസ് എങ്ങനെയാണ് വ്യത്യസ്ത താപനിലയോടും കാലാവസ്ഥകളോടും പ്രതികരിക്കുന്നതെന്ന അമേരിക്കന്‍ ഗവേഷണത്തെക്കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു ട്രംപ്.

ഒറ്റമിനിട്ടുകൊണ്ട് അണുനാശിനി വൈറസിനെ ഇല്ലാതാക്കുമെന്നത് ശ്രദ്ധയില്‍പ്പെട്ടു. ഒറ്റമിനിട്ടുകൊണ്ട്. ആ വഴിയില്‍ നമുക്ക് എന്തെങ്കിലും ചെയ്യാനാകുമോ. കുത്തിവെപ്പ് എടുത്തോ അല്ലെങ്കില്‍ ശരീരത്തിന്റെ ഉള്‍ഭാഗം വൃത്തിയാക്കുന്ന തരത്തിലോ ? കാരണം, നിങ്ങള്‍ നോക്കൂ, വൈറസ് ശ്വാസകോശത്തില്‍ പ്രവേശിക്കുകയും പെറ്റ്‌പെരുകുകയുമാണ് ചെയ്യുന്നത്. അതിനാല്‍ അണുനാശിനി ഉപയോഗിക്കുന്നതിന്റെ സാധ്യത പരിശോധിക്കുന്നത് നന്നായിരിക്കും. ഡോക്ടര്‍മാരാലാണ് അത് ചെയ്യേണ്ടത്. എന്തായാലും അത് വളരെ രസകരമായ ആശയമായി തോന്നി. എന്നാല്‍ ടാസ്‌ക് ഫോഴ്‌സ് ഡയറക്ടര്‍ ഡോ. ഡെബോറ ബേര്‍ക്‌സ് ഇതിനോട് മൗനം പാലിച്ചു. അതേസമയം ട്രംപിന്റെ അശാസ്ത്രീയ വാദം മനുഷ്യജീവന്‍ അപകടത്തിലാക്കുകയാണ് ചെയ്യുകയെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലാ പ്രൊഫസര്‍ റോബര്‍ട്ട് റീച്ച് വ്യക്തമാക്കി. ട്രംപിന്റെ വാര്‍ത്താസമ്മേളനങ്ങള്‍ പൊതുജനാരോഗ്യം അപകടത്തിലാക്കുന്നതാണ്. ഇത്തരം അജണ്ടകളെ ബഹിഷ്‌കരിക്കണം. വിദദ്ധര്‍ പറയുന്നത് മാത്രം ശ്രദ്ധിക്കൂ. ദയവുചെയ്ത് അണുനാശിനി കുടിക്കാതിരിക്കൂവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഓഫീസ് ഓഫ് ഗവണ്‍മെന്റ് എത്തിക്‌സിന്റെ മുന്‍ മേധാവി വാള്‍ട്ടര്‍ ഷോബും ട്രംപിന്റെ പ്രസ്താവന തള്ളി രംഗത്തെത്തി. ഇങ്ങനെയൊരു മന്ദബുദ്ധി രാജ്യത്തിന്റെ എറ്റവും ഉയര്‍ന്ന പദവിയിലിരിക്കുന്നു എന്നതും അത് കുഴപ്പമില്ലെന്ന് ചിന്തിക്കുന്നവരുണ്ട് എന്നതും എനിക്ക് മനസ്സിലാകുന്നില്ല. അണുനാശിനി കുത്തിവെയ്ക്കുന്നത് നിങ്ങളെ കൊല്ലുമെന്ന്‌ 2020 ലും ആളുകളോട് പറഞ്ഞുകൊടുക്കേണ്ടതുണ്ടെന്നത് വിശ്വസിക്കാനാകുന്നില്ലെന്നും ഷോബ് പ്രതികരിച്ചു. നേരത്തേയും ട്രംപ് നിരവധി അസാസ്ത്രീയതകള്‍ ഉയര്‍ത്തിയിരുന്നു. രോഗബാധിതരായി മരിച്ചവരുടെ മൃതദേഹങ്ങളില്‍ അള്‍ട്രാ വയലറ്റ് ലൈറ്റ് പ്രയോഗിക്കണമെന്നതുള്‍പ്പെടെയായിരുന്നു വ്യാജവാദങ്ങള്‍.

ഷാ‍ർജ പുസ്തകമേളയ്ക്ക് നാളെ തുടക്കം

സെൻസർ ബോർഡിനും ചിരി നിർത്താനായില്ല!! 'ഇന്നസെന്‍റ് ' സിനിമയ്ക്ക് ക്ലീൻ യൂ സർട്ടിഫിക്കറ്റ്

'മികച്ച സിനിമ, നടീ നടന്മാർക്ക് ഏതെങ്കിലും കാരണം കൊണ്ട് അവാർഡ് നിഷേധിച്ചിട്ടുണ്ടോ?'; പ്രതിഷേധമറിയിച്ച് ശ്രീകാന്ത് ഇ.ജി

എന്ത്‌ കൊണ്ട് മമ്മൂട്ടി മികച്ച നടൻ? ഭ്രമയുഗത്തിലെ പ്രകടനത്തിന് അവാർഡ് നൽകിയതിനെക്കുറിച്ച് ജൂറി

ബാഡ്മിന്‍റൺ പ്രീമിയർ ലീഗ് ടൂർണമെന്‍റ് നവംബർ 16നും 23 നും

SCROLL FOR NEXT