‘മാസ്‌ക് ധരിക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ല’,താന്‍ ഇടുമോയെന്ന് ഉറപ്പില്ലെന്നും ട്രംപ് ; യുഎസില്‍ ഒറ്റദിനം 1480 മരണം 

‘മാസ്‌ക് ധരിക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ല’,താന്‍ ഇടുമോയെന്ന് ഉറപ്പില്ലെന്നും ട്രംപ് ; യുഎസില്‍ ഒറ്റദിനം 1480 മരണം 

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്നും എന്നാല്‍ ഇതിനായി ആരെയും നിര്‍ബന്ധിക്കില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സ്വമേധയാ ആളുകള്‍ക്ക് ധരിക്കാം. താന്‍ ധരിക്കുമോയെന്ന് ഉറപ്പില്ലെന്നും ട്രംപ് കൊവിഡ് 19 അവലോകന ശേഷമുള്ള പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഞാന്‍ നല്ലരീതിയിലാണുള്ളത്. ഇപ്പോള്‍ മാസ്‌ക് ധരിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഇനി തീരുമാനം മാറ്റുമോയെന്ന് പറയാനാകില്ലെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം.

‘മാസ്‌ക് ധരിക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ല’,താന്‍ ഇടുമോയെന്ന് ഉറപ്പില്ലെന്നും ട്രംപ് ; യുഎസില്‍ ഒറ്റദിനം 1480 മരണം 
കൊവിഡ് 19: മാസ്‌ക് ധരിക്കുമ്പോള്‍ മനസിലാക്കേണ്ടത് 

കഴിഞ്ഞ ഒറ്റ ദിവസം മാത്രം 1480 പേരാണ് അമേരിക്കയില്‍ കൊവിഡ് 19 ബാധിതരായി മരിച്ചത്. മഹാമാരി ലോകത്ത് പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയ ശേഷം ഇതാദ്യമാണ് ഇത്രയേറെ മരണം ഒരുരാജ്യത്ത് ഒറ്റദിവസം കൊണ്ടുണ്ടാകുന്നത്. വ്യാഴാഴ്ച 1169 പേരും മരിച്ചിരുന്നു. കൊവിഡ് 19 വായുവിലൂടെ പകരുമെന്നതിനാലാണ് രാജ്യത്തെ 330 ദശലക്ഷം ആളുകളും മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം ട്രംപ് മുന്നോട്ടുവെച്ചത്. എന്നാല്‍ അത് ധരിക്കണോ വേണ്ടയോയെന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും പ്രസ്താവിക്കുകയായിരുന്നു.

‘മാസ്‌ക് ധരിക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ല’,താന്‍ ഇടുമോയെന്ന് ഉറപ്പില്ലെന്നും ട്രംപ് ; യുഎസില്‍ ഒറ്റദിനം 1480 മരണം 
‘മലപ്പുറത്ത് കൊവിഡ് ബാധിച്ചയാളുടെ മന്ത്രവാദ ചികിത്സ’; ഇടപഴകിയത് നിരവധിപേരുമായി 

സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പുറത്തിറക്കാനിരിക്കുന്ന രോഗനിയന്ത്രണ മാര്‍ഗനിര്‍ദേശങ്ങളെക്കുറിച്ച് സംസാരിക്കുയായിരുന്നു ട്രംപ്. തുണികൊണ്ടുള്ള മാസ്‌ക് ധരിക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ ഇതുവരെ 7385 പേരാണ് മരിച്ചത്. ന്യൂയോര്‍ക്കില്‍ മാത്രം 3218 പേര്‍ മരണപ്പെട്ടു. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തോളമായി. ലോകത്താകെ രോഗബാധിതരുടെ എണ്ണം പതിനൊന്ന് ലക്ഷമാണ്. 59140 പേരാണ് ഇതുവരെ മരിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in